ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പതിമൂന്നുകാരിയെ വീടിന്റെ അടുക്കളഭാഗത്ത് ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വടകരമുക്കിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ഷെയിഖ് ഷറഫിന്റെ മകൾ ജസ്നയെയാണ് 13, ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കുമിടയിലാണ് മരണം. വടകര മുക്കിലെ വീട്ടിൽ അടുക്കളയിൽ ചുരിദാർ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പെൺകുട്ടി സ്വയം കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ പോലീസിനോട് സംശയം പ്രകടിപ്പിച്ചു.
വീട്ടുകാർ പുറത്തിരിക്കുന്ന സമയം വീട്ടിനകത്തേക്ക് കയറിയ പെൺകുട്ടി സ്വയം ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ ഹോസ്ദുർഗ്ഗ് പോലീസിനെ അറിയിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹത്തിൽ മറ്റ് പരിക്കുകളൊന്നുമില്ലെന്ന് ഇൻക്വസ്റ്റിന്റെ പ്രാഥമിക നടപടിയിൽ വ്യക്തമായി. പെൺകുട്ടി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കും.
ഇഖ്ബാൽ ഹയർസെക്കന്ററി സ്കൂൾ എട്ടാം തരം വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ഷെയ്ഖ് ഷറഫിന്റെ നാല് മക്കളിൽ ഇളയവളാണ് ജസ്ന. പശ്ചിമബംഗാൾ സ്വദേശികളായ കുടുംബം പതിനൊന്ന് വർഷം മുമ്പ് കാഞ്ഞങ്ങാട്ടേയ്ക്ക് താമസം മാറിയതാണ്. ഷെയ്ഖ് ഷറഫ് കാഞ്ഞങ്ങാട് നഗരത്തിൽ ഇസ്തിരിക്കട നടത്തി കുടുംബം പുലർത്തി വരികയാണ്.