കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞത് പുല്ലൂർ സ്വദേശികൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും കോഴിക്കോട്ടേയ്ക്ക്  രോഗിയുമായി പോയ  ആംബുലൻസിനെ പുല്ലൂർ ഉദയമംഗലം സ്വദേശികൾ കണ്ണൂരിൽ തടഞ്ഞു നിർത്തി ആംബുലൻസ് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇന്നലെ രാത്രി 11.30 ന് കണ്ണൂർ കാൾടെക്സ് ജംഗ്ഷന് സമീപത്താണ് കോഴിക്കോട് എയർപോർട്ടിലേക്ക്  പോകുകയായിരുന്ന യുവാക്കൾ രോഗിയെയും ആംബുലൻസിനെയും തടഞ്ഞുവെച്ചത്.

ആംബുലൻസിന്റെ ഇടതുവശത്തു കൂടി ഒാവർടേക്ക് ചെയ്യാൻ ശ്രമിച്ച കാർ ആംബുലൻസിൽ ഉരസിയതിനെ ത്തുടർന്നാണ് യുവാക്കൾ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. രോഗിയെയും കൊണ്ട് പോകുന്ന ആംബുലൻസാണെന്ന പരിഗണന പോലും നൽകാതെയാണ് കാറിലുണ്ടായിരുന്നവർ തന്നോട് പെരുമാറിയതെന്ന് ആംബുലൻസ് ഡ്രൈവർ ഇ. പ്രിയേഷ് പറഞ്ഞു.

കെഎൽ 60 ആർ 6926  ഹ്യൂണ്ടായി കാറിലെത്തിയ സംഘമാണ് ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവറെ അശ്ളീല ഭാഷയിൽ തെറിവിളിക്കുകയും, കയ്യേറ്റത്തിനൊരുങ്ങുകയും ചെയ്തത്. ഈ കാറിന്റെ ആർസി ഉടമ കെ. വി. ജാസ്മിനയാണെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. കാറിനകത്തുണ്ടായിരുന്നത് പുല്ലൂർ സ്വദേശികളെന്നാണ് സൂചന.

LatestDaily

Read Previous

വഞ്ചനാക്കേസിൽ പ്രതിയായ വീട്ടമ്മ ഗൾഫിലേക്ക് കടന്നു

Read Next

തെരുവ് പട്ടികൾ കുരച്ചുചാടുന്നു; ഭരണ കർത്താക്കൾ മൗനത്തിൽ