നഗരസഭയിൽ സിക്രട്ടറിയെ നിയമിക്കാത്തത് ബോധപൂർവ്വം

കാഞ്ഞങ്ങാട്: ഇടതുപക്ഷം ഭരണം കൈയ്യാളുന്ന കാഞ്ഞങ്ങാട് നഗരസഭ ഒാഫീസിൽ 4 മാസക്കാലമായി സിക്രട്ടറി ഇല്ല. സിക്രട്ടറിയെ നിയമിക്കാതെ തന്നെ നഗര ഭരണം മുന്നോട്ടുകൊണ്ടു പോകാനുള്ള നീക്കത്തിന് പിന്നിൽ ഒരു മുൻ ചെയർമാനാണ്.

പിണറായി മുഖ്യമന്ത്രിയും, എം. വി. ഗോവിന്ദൻ മാസ്റ്റർ തദ്ദേശ സ്വയംഭരണ മന്ത്രിയുമായി കേരളം ഭരിക്കുമ്പോൾ, കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ഒരു സിക്രട്ടറിയെ കിട്ടുന്നില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. നിലവിലുണ്ടായ സിക്രട്ടറി ഗിരീഷിനെ കാഞ്ഞങ്ങാട്ട് നിന്ന് പുകച്ചുചാടിച്ചതാണ്.

മുൻസിപ്പൽ എഞ്ചിനീയർ റോയ് തോമസിനാണ് ഇപ്പോൾ കാഞ്ഞങ്ങാട് നഗരസഭ സിക്രട്ടറിയുടെ ചുമതല. ഇതും പാടില്ലാത്തതാണ്. മുൻസിപ്പൽ എഞ്ചിനീയർ എന്നാൽ ഒരു ടെക്നിക്കൽ വിംഗിന്റെ ചുമതലക്കാരനാണ്.

അദ്ദേഹത്തിന് നഗരസഭ സിക്രട്ടറിയുടെ ചുമതല നൽകി  തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണകൂടം നഗരം ഭരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഫലത്തിൽ കാഞ്ഞങ്ങാട് നഗരസഭയിൽ ഇപ്പോൾ ഉദ്യോഗസ്ഥ ഭരണമാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം കാഞ്ഞങ്ങാട്ട് നോക്കുകുത്തിയാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സ്വകാര്യാശുപത്രി വാങ്ങാൻ 1.5 കോടി

Read Next

ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ടു; കുട്ടി മരിച്ചു