കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സ്വകാര്യാശുപത്രി വാങ്ങാൻ 1.5 കോടി

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട്ട് സിപിഎം നിയന്ത്രണത്തിൽ ആരംഭിക്കുന്ന സഹകരണ ആശുപത്രി യാഥാർത്ഥ്യമാക്കാൻ  1.5 കോടി രൂപ ഷെയർ സമാഹരിക്കുന്നു. കോട്ടച്ചേരി കുന്നുമ്മലിൽ നിലവിലുള്ള ഒരു സ്വകാര്യാശുപത്രി വാടകയ്ക്ക് വാങ്ങി സഹകരണ ആശുപത്രിയാക്കി മാറ്റാനാണ് നിലവിൽ ശ്രമം.ഈ ആശുപത്രി കെട്ടിടവും, ഉപകരണങ്ങളും മറ്റും വാടകയ്ക്ക് വാങ്ങാനാണ് സിപിഎം സഹകരണാശുപത്രി പ്രൊമോട്ടർമാരുടെ ലക്ഷ്യം.

ആശുപത്രി വാടകയ്ക്ക് എടുക്കുമ്പോൾ 25 ലക്ഷം രൂപ ഉടമ  ഡിപ്പോസിറ്റായി ആവശ്യപ്പെട്ടിട്ടുണ്ട്. 1.5 ലക്ഷം രൂപ പ്രതിമാസ വാടകയും നൽകണം. ഈ സ്വകാര്യാശുപത്രിയിൽ നിലവിലുള്ള യന്ത്രങ്ങൾക്ക് ഒരു കോടി രൂപ പുറമെ ഡിപ്പോസിറ്റും നൽകണമെന്നാണ് വിദേശത്തുള്ള  ആശുപത്രി ഉടമയുടെ ആവശ്യം.

മൊത്തം 1.25 കോടി രൂപ മുടക്കി ആശുപത്രി സഹകരണ ആശുപത്രിയാക്കി മാറ്റിയാൽ തന്നെ ഈ ആശുപത്രിക്ക് നിലവിലുള്ള പേര് മാറ്റരുതെന്ന നിർദ്ദേശവും ആശുപത്രി ഉടമ മുന്നോട്ട് വെച്ചിട്ടുണ്ട്. വ്യവസ്ഥകൾ അംഗീകരിച്ച് ഈ സ്വകാര്യാശുപത്രി, സിപിഎം സഹകരണാശുപത്രിയാക്കി മാറ്റിയാൽ “കാഞ്ഞങ്ങാട് സഹകരണ ആശുപത്രി” എന്ന പേരിലായിരിക്കണം ആശുപത്രിയുടെ പേര്.

കാരണം, 2008-ൽ മൂന്ന് പ്രൊമോട്ടർമാരെ ഉൾക്കൊള്ളിച്ച് “കാഞ്ഞങ്ങാട് സഹകരണാശുപത്രി” എന്ന പേരിലാണ് ആശുപത്രി  സഹകരണ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആശുപത്രിയുടമ ഒരു കോടി രൂപ നിരതദ്രവ്യം ആവശ്യ പ്പെട്ട ആശുപത്രിയിലുള്ള എക്സ്റേ, സ്കാനിംഗ് ഉപകരണങ്ങൾക്ക് പത്തു വർഷത്തെ പഴക്കമുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം. പൊക്ലൻ, പി. അപ്പുക്കുട്ടൻ, വി. വി. രമേശൻ എന്നിവർ പ്രൊമോട്ടർമാരായിട്ടാണ് 2008-ൽ കാഞ്ഞങ്ങാട് സഹകരണ ആശുപത്രി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാട്ടെ സമ്പന്നരെ സമീപിച്ച് 5 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള ഷെയറുകൾ ശേഖരിക്കാനാണ് ആശുപത്രി പ്രൊമോട്ടർമാരുടെ ലക്ഷ്യം.

ഈ ശ്രമം എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം. 2008-ൽ 25,000, 50,000 വരെയുള്ള പണം പലരും ഈ ആശുപത്രിയിൽ ഷെയർ മുടക്കിയതിന് ശേഷം, 12 വർഷങ്ങൾ ഈ സഹകരണ ആശുപത്രിയെക്കുറിച്ച് ആരും കേട്ടിരുന്നില്ല. ആശുപത്രിയുടെ ബ്രോഷർ ഉദ്ഘാടനം എക്സൈസ് തദ്ദേശ മന്ത്രി എം. വി. ഗോവിന്ദൻ മാഷ് ഉന്നുച്ചയ്ക്ക് 2 മണിക്ക് കുന്നുമ്മൽ ബാങ്ക് ഹാളിൽ പ്രകാശനം ചെയ്യും. 

LatestDaily

Read Previous

കോവിഡിൽ ശരീരം തളർന്ന വീട്ടമ്മ ആസിഡ് കുടിച്ച് മരിച്ചു

Read Next

നഗരസഭയിൽ സിക്രട്ടറിയെ നിയമിക്കാത്തത് ബോധപൂർവ്വം