ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: സമാന്തര ലോട്ടറി നടത്തിയെന്നതിന് പോലീസ് അറസ്റ്റ് ചെയ്ത പാലക്കുന്നിലെ ജഗദീഷിനെ 44, ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോടതി റിമാന്റ് ചെയ്തു. ഒക്ടോബർ 13– ന് വൈകുന്നേരം പാലക്കുന്നിലാണ് ജഗദീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
രാത്രിയിൽ തന്നെ കാഞ്ഞങ്ങാട്ട് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് സ്റ്റേഷനിൽ രാത്രിയിൽ ജഗദീഷിന് കടുത്ത രക്തസമ്മർദ്ദമുണ്ടായതിനാൽ, ആദ്യം ഉദുമ സർക്കാർ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 14– ന് രാവിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ജില്ലാ ആശുപത്രിയിലെത്തി ജഗദീഷിന്റെ ആരോഗ്യനില ബോധ്യപ്പെടുകയും, റിമാന്റ് ചെയ്യുകയും, പ്രതിക്ക് ചികിത്സ നൽകാൻ ഉത്തരവിടുകകകയും ചെയ്തു.
മജിസ്ട്രേറ്റ് ജില്ലാ ആശുപത്രിയിൽ എത്തുമ്പോഴേക്കും അഡ്വ: പി. കെ. ചന്ദ്രശേഖരൻ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷയുമായി ജില്ലാ ആശുപത്രിയിലെത്തിയിരുന്നു. പ്രതിയുടെ ആരോഗ്യനില പരിഗണിച്ച് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ ന്യായാധിപൻ മുമ്പാകെ വാദമുന്നയിച്ചുവെങ്കിലും, റിമാന്റ് ചെയ്യാനും ചികിത്സ ഉറപ്പാക്കാനും മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
ഇന്ന് കോടതി അവധിയായതിനാൽ 16– ന് ശനിയാഴ്ച ജഗദീഷിന്റെ ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും. ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജഗദീഷിന്റെ കാറിൽ നിന്ന് 1.70 ലക്ഷം രൂപയും ഒരു സെൽഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.
കേരള സ്റ്റേറ്റ് ലോട്ടറി റഗുലേഷൻസ് ആക്ടിന് പുറമെ സെൻട്രൽ ലോട്ടറി റഗുലേഷൻസ് ആക്ട് സെക്ഷൻ 6– (2) എന്നീ വകുപ്പുകളും ചേർത്താണ് ജഗദീഷിന് എതിരെ പോലീസ് എഫ്ഐആർ തയ്യാറാക്കിയത്. ഇരു വകുപ്പുകളും ഒരുമിച്ച് ചേർത്തതിനാൽ കേസ്സ് ജാമ്യമില്ലാ കുറ്റകൃത്യമായി മാറുകയും ചെയ്തു. കീഴ്ക്കോടതി ജാമ്യം തള്ളിയാൽ അന്യായക്കാരന് ജില്ലാക്കോടതിയെ സമീപിക്കേണ്ടി വരും.