വീട്ടുമുറ്റത്തെ മഴ വെള്ളത്തിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അപസ്മാര രോഗത്തെതുടർന്ന് വീട്ടുമുറ്റത്തെ മഴവെള്ളത്തിൽ കുഴഞ്ഞുവീണ യുവാവ് മരണപ്പെട്ടു. പാറപ്പള്ളിയിലെ മൊയ്തുവിന്റെ മകൻ റസാഖാണ് 34, മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ വീട്ടുമുറ്റത്തിറങ്ങിയപ്പോൾ റസാഖ് പെട്ടെന്ന് രോഗം ബാധിച്ച് മുഖം കുത്തി മഴവെള്ളത്തിൽ വീഴുകയായിരുന്നു.

നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും, മരണപ്പെട്ടു. മുസ്തഫ പാറപ്പള്ളിയുടെ മരുമകനാണ്. നാട്ടിൽ അറിയപ്പെടുന്ന ക്രിക്കറ്റ്, ഫുട്ബോൾ താരം കൂടിയാണ് യുവാവ്. മാതാവ് ആയിഷ. ഭാര്യ ഹസീന, മക്കൾ മുഹമ്മദ് റസിൽ, മുഹമ്മദ് റിസ്്വാൻ, ആയിഷത്ത് സഫ, സഹോദരങ്ങൾ അബ്ദുൾ മുത്തലിബ്, ബഷീർ. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്  പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

Read Previous

ഔഫ് ഫണ്ടിനെച്ചൊല്ലി ഉൾപ്പാർട്ടി കലഹം

Read Next

സമാന്തര ലോട്ടറി; യുവാവ് റിമാന്റിൽ