പീഡനക്കേസ്സ് പ്രതി പെൺകുട്ടിയുടെ വീട് അടിച്ചു തകർത്തു, പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: പീഡനക്കേസ്സിൽ ജാമ്യത്തിലിറങ്ങിയ പോക്സോ പ്രതി പെൺകുട്ടിയുടെ വീട് അടിച്ചു തകർത്തു. പാണത്തൂരിലെ ആകാശ് ബാബുവിനെയാണ് 19, രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. പാണത്തൂരിലെ ഒരു വീടിന് നേരെ ആകാശ് ബാബു ഇന്നലെ രാത്രി 12.15 മണിയോടെ ആക്രമണം നടത്തുകയായിരുന്നു.

വീടിന്റെ ജനാലച്ചില്ലുകൾ ഉൾപ്പെടെ അടിച്ച് തകർത്തു. വീട്ടുകാർ പ്രതിയെ പിടികൂടിയെങ്കിലും രാത്രി പോലീസ് സ്ഥലത്തെത്തുന്നതിനിടയിൽ രക്ഷപ്പെട്ടു. അർദ്ധരാത്രി നടത്തിയ തെരച്ചിലിൽ ആകാശ് ബാബു അറസ്റ്റിലാവുകയായിരുന്നു.

അലൂമിനിയം  ഫാബ്രിക്കേഷൻ തൊഴിലാളിയായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ അറസ്റ്റിലായി രണ്ട് മാസം മുമ്പ്  ജാമ്യത്തിലിറങ്ങിയതാണ്. ആകാശ് ബാബുവിനെ പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read Previous

യുവ ഭർതൃമതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Read Next

ദേശാഭിമാനി വാങ്ങിയില്ലെങ്കിൽ മാതൃഭൂമിയും വേണ്ട, മടിക്കൈ കുടുംബത്തിന് തൊഴിലുറപ്പ് നിഷേധിച്ചു