വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി

അമ്പലത്തറ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൗവ്വൽ സ്വദേശിക്കെതിരെ  അമ്പലത്തറ പോലീസ് കേസെടുത്തു. പുല്ലൂർ ബിദിയാലിലെ എംഎസ് റംസീനയാണ് 22, പരാതിക്കാരി.

ബേക്കൽ മൗവ്വൽ സ്വദേശിയും, കോട്ടച്ചേരി മീൻമാർക്കറ്റിലെ ജ്യൂസ് കടയിലെ ജീവനക്കാരനുമായ ഷബീറാണ് ഇന്നലെ പകൽ 1 മണിക്ക് ബിദിയാലിലെ വീട്ടിലെത്തി റംസീനയെ ഭീഷണിപ്പെടുത്തിയത്. ചെറുവത്തൂരിൽ പഠിക്കുന്ന യുവതിക്ക് ഷബീറിനെ നേരിൽക്കണ്ടുള്ള പരിചയം മാത്രമാണുള്ളത്. ഷബീർ പല തവണ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായി യുവതി പരാതിപ്പെട്ടു.

കാഞ്ഞങ്ങാട് ടൗണിലിറങ്ങിയാൽ കാണിച്ചു തരാമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞു. സുഹൃത്തിന്റെ സഹോദരനെന്ന പേരിലുള്ള പരിചയം മാത്രമേ ഷബീറുമായിട്ടുള്ളുവെന്ന് റംസീന പറഞ്ഞു.

Read Previous

കാഞ്ഞങ്ങാട്ട് നിരോധിത ലഹരി വസ്തു കള്ളക്കടത്തിനിടെ 3 പേർ പിടിയിൽ

Read Next

കാറിനകത്ത് മദ്യപാനം ചോദ്യം ചെയ്ത പോലീസിന്റെ വാഹനം തടഞ്ഞ് സംഘം രക്ഷപ്പെട്ടു