ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ അനിൽകുമാറിന്റെ മാവുങ്കാലിലെ വീട്ടിലും , കാഞ്ഞങ്ങാട് ആർടി ഓഫീസിലും കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡ് നടത്തിയത് അനിൽകുമാറിന്റെ വരവിൽ കവിഞ്ഞ സ്വത്ത് കണ്ടെത്താൻ. കുണ്ടംകുഴി സ്വദേശിയായ അനിൽകുമാർ, അടുത്ത കാലത്താണ് പുതിയ വീടെടുത്ത് മാവുങ്കാലിൽ താമസം തുടങ്ങിയത്.
അനിൽകുമാറിന്റെ അഴിമതിയെക്കുറിച്ചും, പ്രതിമാസം വരവിൽ കവിഞ്ഞ നിലയിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്ന വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിലുമാണ് റെയ്ഡ്. കോഴിക്കോട്ട് നിന്നുള്ള വിജിലൻസ് സ്പെഷ്യൽ ടീം പുലർകാലം മാവുങ്കാലിലെത്തി അനിലിന്റെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. വീട് പരിശോധിച്ച വിജിലൻസ് സംഘത്തിന് നിരവധി രേഖകൾ കണ്ടെത്താനായിട്ടുണ്ട്. കാസർകോട്ട് നിന്നുള്ള വിജിലൻസ് ഇൻസ്പെക്ടർ സിബി. തോമസിന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ്ഗ് ആർടി ഓഫീസിൽ അനിൽകുമാറിന്റെ ക്യാബിനിൽ നടത്തിയ തെരച്ചിലിൽ കാര്യമായൊന്നും കണ്ടെടുക്കാനായില്ലെങ്കിലും, മാവുങ്കാലിലെ വീട്ടിൽ ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തു.
കോഴിക്കോട് വിജിലൻസിന് ലഭിച്ച പരാതിയിലാണ് പ്രത്യേക വിജിലൻസ് സംഘം അതിരഹസ്യമായി ആർടിഒ ഉദ്യോഗസ്ഥന്റെ വസതിയിലെത്തിയത്. അനിൽ കുമാറിന്റെ മൊബൈൽ ഫോണുൾപ്പെടെ സൈബർ സെല്ലിന്റെ സഹായത്തോടെ വിജിലൻസ് പരിശോധിച്ചു വരികയാണ്.