ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മേൽപ്പറമ്പ്: പിതാവിന്റെ ചികിത്സയ്ക്കെന്ന പേരിൽ യുവതിയിൽ നിന്നും സ്വർണ്ണം കടം വാങ്ങി തിരികെ കൊടുക്കാതെ വഞ്ചിച്ചയാൾക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ചളിയങ്കോട്ടെ ഇസ്മായിലിന്റെ മകൾ മറിയം ഷഹാന 26, മേൽപ്പറമ്പ് പോലീസിന് നൽകിയ പരാതിയിലാണ് കേസ്.
മുള്ളേരിയ കൊളക്കമൂലയിലെ അബ്ദുള്ള മുളിയാറിന്റെ മകൻ ഉസാഫ് അബ്ദുള്ളയാണ് 27, മറിയം ഷഹാനയിൽ നിന്ന് പലതവണയായി 55.5 പവൻ സ്വർണ്ണം തട്ടിയെടുത്തത്. അസുഖബാധിതനായി കിടപ്പിലായ പിതാവിന്റെ ചികിത്സയ്ക്ക് പണമുണ്ടാക്കാനെന്ന വ്യാജേനയാണ് ഉസാഫ് യുവതിയുടെ കയ്യിൽ നിന്നും സ്വർണ്ണം വാങ്ങിയത്.
താൻ സമ്പന്നനാണെന്നും താൽക്കാലിക ആവശ്യത്തിനായാണ് പണം കടം വാങ്ങുന്നതെന്നും ഉസാഫ് മറിയം ഷഹാനയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. 2020 മെയ് മുതൽ ഒക്ടോബർ 11 വരെ വിവിധ തവണകളായാണ് സ്വർണ്ണം കൈമാറിയതെന്നും യുവതി പരാതിപ്പെടുന്നു. കടം കൊടുത്ത സ്വർണ്ണം തിരികെ കിട്ടാതെ വന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് ഉസാഫിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.