ഭർതൃമതിയുടെ തിരോധാനം ഫോൺകോൾ പരിശോധിക്കും

കാഞ്ഞങ്ങാട്: സ്കൂൾ ജീവനക്കാരന്റെ ഭാര്യയുടെ തിരോധാനക്കേസ്സിൽ പോലീസ് ഫോൺ പരിശോധിക്കും. കാഞ്ഞങ്ങാട് സൗത്ത് ഗവ ഹയർസെക്കണ്ടറി സ്കൂളിലെ പ്യൂൺ അജാനൂർ മേലടുക്കം സെബാസ്റ്റ്യന്റെ ഭാര്യ അഞ്ജലി ചാർളിയുടെ 32, തിരോധാനക്കേസ്സിലാണ് ഹൊസ്ദുർഗ് പോലീസ് അഞ്ജലി ചാർലിയുടെ ഫോൺകോളുകൾ പരിശോധിച്ചു വരുന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ദന്ത ഡോക്ടറെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജലി തിങ്കളാഴ്ച രാവിലെ മേലടുക്കത്തെ വീട്ടിൽ നിന്നുമിറങ്ങിയത്.

രണ്ട് മക്കളെ വീട്ടിലാക്കിയായിരുന്നു ഡോക്ടറെ കാണാൻ പോയത്. സെൽഫോൺ സ്വിച്ച് ഓഫിലാവുകയും രണ്ട് ദിവസമായി ഭർതൃമതിയെ കുറിച്ച് സൂചനകളുമില്ലാതായതോടെയാണ് പോലീസ് സെബർ സെൽ സഹായത്തോടെ യുവതിയുടെ ഫോൺകോളുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.

ഫോൺകോൾ പരിശോധിക്കുന്നതിലൂടെ യുവതിയുടെ  തീരോധാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷ പോലീസിനുണ്ട്. സ്വന്തം വീട്ടിലുൾപ്പടെ അഞ്ജലി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

LatestDaily

Read Previous

രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പിലിക്കോട് പരിപാടിക്കെതിരെ കോൺഗ്രസ്സിൽ ഭിന്നിപ്പ്

Read Next

പോസ്റ്റ്മാൻ ചമഞ്ഞ് ആശുപത്രി ഉടമയുടെ വ്യാജ ഒപ്പ് സംഘടിപ്പിച്ചെന്ന് പരാതി