നഗരഭരണം കാഞ്ഞങ്ങാട്ട് കുത്തഴിഞ്ഞു സിക്രട്ടറി ഇല്ലാതെ മൂന്നു മാസം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ഭരണം കുത്തഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ പാടെ സ്തംഭിച്ചു. നഗരസഭയിൽ സിക്രട്ടറിയുടെ കസേര ഒഴിഞ്ഞിട്ട് മാസം മൂന്ന് കഴിഞ്ഞു. നേരത്തെയുണ്ടായിരുന്ന സിക്രട്ടറി ഗിരീഷിനെ മുൻ ചെയർമാൻ വി. വി. രമേശൻ ഇടപെട്ട് പയ്യന്നൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പുതിയ സിക്രട്ടറി തെക്കൻ ജില്ലയിൽ നിന്ന്  സ്ഥലം മാറി വന്ന് ചുമതലയേറ്റയുടൻ അവധിയിൽപ്പോവുകയും ചെയ്തു.

കാഞ്ഞങ്ങാട് നഗരഭരണം ഇടതുപക്ഷത്തിന്റെ കൈകളിലാണ്. സംസ്ഥാനത്ത് ഇടതു ഭരണമുണ്ടായിട്ടുപോലും ഒരു സിക്രട്ടറിയെ കാഞ്ഞങ്ങാട് നഗരസഭയിൽ നിയമിക്കാൻ കെ.വി. സുജാത അധ്യക്ഷയായ നഗരസഭ ഇടതുഭരണത്തിന് മൂന്ന് മാസം കഴിഞ്ഞിട്ടും സാധിച്ചില്ല. നഗരത്തിലെ തെരുവു വിളക്കുകൾ കണ്ണുചിമ്മിയിട്ട് നീണ്ട 9 മാസങ്ങൾ പിന്നിട്ടു. നഗരം ഇപ്പോൾ കൂരിരുട്ടിലാണ്. കെഎസ്ടിപി നിരത്തിൽ സ്ഥാപിച്ചിട്ടുള്ള

തെരുവു വിളക്കുകൾ കത്തിക്കേണ്ട ബാധ്യതയിൽ നിന്ന് ഭരണ പക്ഷം പൂർണ്ണമായും ഒഴിഞ്ഞു മാറി നിൽക്കുമ്പോൾ യുഡിഎഫ് നയിക്കുന്ന പ്രതിപക്ഷവും ബിജെപിയും   മൂടിപ്പുതച്ചുറങ്ങുന്ന കാഴ്ച രസകരമാണ്.

Read Previous

പതിനാല് ലോഡ്ജുകളിൽ പത്തിലും കമിതാക്കൾ, മുറി നൽകിയത് നിയമം ലംഘിച്ച്

Read Next

മദേഴ്സ് ആശുപത്രിക്കെതിരെ ഡിഎംഒയ്ക്ക് പരാതി