യുപി സ്വദേശിക്കൊപ്പം വീടുവിട്ട ഭർതൃമതി തിരിച്ചെത്തി

പരപ്പ: ഭർത്താവിനെയും മക്കളെയുമുപേക്ഷിച്ച് ഉത്തർപ്രദേശ് സ്വദേശിക്കൊപ്പം വീട് വിട്ട യുവതിയെ കോടതി മാതാവിനൊപ്പം വിട്ടയച്ചു. പരപ്പ നമ്പ്യാർ കൊച്ചി സ്വദേശിനിയും, ബദിയടുക്ക നെക്രാജെയിലെ അബ്ബാസിന്റെ് ഭാര്യയുമായ രിഫാനത്താണ് മൂന്ന് മക്കളെയുമുപേക്ഷിച്ച് പരപ്പയിൽ ബാർബർ ഷോപ്പ് നടത്തുന്ന യുപി സ്വദേശി ആലത്തോടൊപ്പം വീടുവിട്ടത്.

രിഫാനത്തിനെ കാണാതായതിനെത്തുടർന്ന് ഭർത്താവ് അബ്ബാസ് ബദിയടുക്ക പോലീസിൽ പരാതി നൽകി. ബദിയടുക്ക പോലീസ് കേസ്സെടുത്ത്  അന്വേഷണം നടത്തുന്നതിനിടെ രിഫാനത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. 35 കാരിയായ യുവതി യുപി സ്വദേശിക്കൊപ്പം പാലക്കാട്ടായിരുന്നു. പതിനാലും, പത്തും, അഞ്ചും വയസ്സുള്ള 3 മക്കളെയുമുപേക്ഷിച്ചാണ് 35 കാരിയായ രിഫാനത്ത് 25 കാരനായ കാമുകനൊപ്പം വീടുവിട്ടത്. ഇവരുടെ ഭർത്താവ് ഏതാനും ദിവസം മുമ്പാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.

പോലീസിൽ ഹാജരായ രിഫാനത്തിനെ കഴിഞ്ഞ ദിവസം   കോടതിയിൽ ഹാജരാക്കിയിരുന്നു. ഭർത്താവ് ഇവരെ സ്വീകരിക്കാൻ തയ്യാറായില്ല. കോടതിയിൽ കാമുകനും ഇവരെ കയ്യൊഴിഞ്ഞു. ഇതോടെ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം മാതാവിനൊപ്പം പോയി.

Read Previous

മദേഴ്സ് ആശുപത്രി ഒഴിയാനാവശ്യപ്പെട്ട് നടത്തിപ്പുകാർക്ക് വക്കീൽ നോട്ടീസ്

Read Next

ആനകളിറങ്ങുന്ന കാട്ടിനകത്ത് ഒരു രാത്രി പതിനഞ്ചുകാരൻ