എസ്ഐയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഹൈൽമറ്റ് ധരിക്കാതെ മോട്ടോർ ബൈക്ക് ഒാടിച്ചതിന് പിഴയടക്കാനാവശ്യപ്പെട്ട പോലീസ് സബ് ഇൻസ്പെക്ടറോട് തട്ടിക്കയറി, പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

അജാനൂർ കൊളവയൽ കാറ്റാടിയിലെ ഷബീറിനെയാണ് 25, ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ച ഷബീറിനെ പോലീസ് പിടികൂടുകയായിരുന്നു. 500 രൂപ പിഴയടക്കാനാവശ്യപ്പെട്ടപ്പോൾ എസ്ഐ, വി. മാധവനോട് തട്ടിക്കയറുകയും  ഒപ്പമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സമുണ്ടാക്കിയ യുവാവിനെതിരെ കേസ്സെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

LatestDaily

Read Previous

സ്വത്തിന് വേണ്ടി എഴുപത് വയസ്സുള്ള മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

Read Next

കാലിച്ചന്തക്കാരൻ മുങ്ങി, ലക്ഷങ്ങളുടെ കടബാധ്യത