സ്വത്തിന് വേണ്ടി എഴുപത് വയസ്സുള്ള മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

ബേക്കൽ: ഭൂസ്വത്തിനു വേണ്ടി എഴുപത് വയസ്സുള്ള മാതാവിനെ മർദ്ദിച്ച രണ്ട് മക്കൾക്കെതിരെ കേസ്സെടുത്ത പോലീസ്, മക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. പെരിയ ആയംപാറയിലെ ചോയിച്ചി അമ്മക്കാണ് 70, മക്കളുടെ  മർദ്ദനമേറ്റത്. വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിയെടുത്ത ബേക്കൽ പോലീസ് മക്കളായ പ്രേം കുമാർ, സുജിത്ത് എന്നിവർക്കെതിരെ കേസ്സെടുത്തു.

പ്രേം കുമാറിനെ 32, പോലീസ് ഇൻസ്പെക്ടർ യു. പി. വിപിൻ അറസ്റ്റ് ചെയ്തു. ചോയിച്ചിയുടെ പേരിൽ 20 ഏക്കർ സ്ഥലവും വീടുമുണ്ട്. സ്ഥലം തങ്ങളുടെ പേരിലേക്ക് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും മാതാവ് വഴങ്ങിയില്ല. പ്രകോപിതരായ മക്കൾ മാതാവിനെ തലക്കടിച്ചതായാണ് പരാതി.

LatestDaily

Read Previous

ഡിസിസി വിലക്കിയ പ്രയദർശിനി ക്ലബ്ബ് ഉദ്ഘാടനത്തിൽ നേതാക്കളുടെ പട; കോൺഗ്രസ്സിൽ പുതിയ വിവാദം

Read Next

എസ്ഐയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ