ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഷാർജ യുവ ബിസിനസ്സുകാരൻ അജാനൂർ ചിത്താരി രാവണീശ്വരത്തെ അസ്ഹറുദ്ദീന്റെ 32, പുത്തൻ എം. ജി കാർ എറിഞ്ഞു തകർത്ത കേസ്സിൽ അലീമ, മജീദ്, രാവണീശ്വരത്തെ സിദ്ദീഖ് എന്നിവരുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം പുനരാരംഭിച്ചു.
അസ്ഹറുദ്ദീന്റെ മാതാവ് രാവണീശ്വരത്തെ റുഖിയയുടെ മൂത്ത സഹോദരി കൊളവയൽ കാറ്റാടിയിൽ താമസിക്കുന്ന അലീമയുടെ വീട്ടിൽ കുടുംബപരമായ തർക്കം സംസാരിച്ചു തീർക്കാൻ ചെന്ന അഷ്ഹറുദ്ദീനേയും, യുവാവിന്റെ മറ്റൊരു മാതൃസഹോദരിയുടെ മകൻ പ്രവാസിയായ റഫീഖിനേയും അടിച്ചു പരിക്കേൽപ്പിക്കുകയും 30 ലക്ഷം രൂപ വിലയുള്ള പുത്തൻ എംജി കാർ അടിച്ചു തകർത്ത് ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുന്ന തുകയുടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്നതിന് ഐപിസി 427 സെക്ഷൻ ചുമത്തി കോടതി റജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇപ്പോൾ നീണ്ട 9 മാസങ്ങൾക്ക് ശേഷം പോലീസ് അന്വേഷണം പുനഃരാരംഭിച്ചത്.
2020 ഡിസംബർ 15– ന് പകൽ 15–15 മണിക്ക് കൊളവയൽ കാറ്റാടിയിലുള്ള അലീമയുടെ വീട്ടുമുറ്റത്താണ് അക്രമം നടന്നത്.
ഈ സംഭവത്തിൽ അസ്ഹറുദ്ദീനും, സഹോദരൻ രാവണീശ്വരം മുക്കൂട് ഹയ വില്ലയിൽ താമസിക്കുന്ന റഫീഖിന്റേയും പേരിൽ അലീമയുടെ വീടാക്രമിച്ചുവെന്ന പരാതിയിൽ ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് 9 മാസം മുമ്പ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് അന്ന് അസ്ഹറുദ്ദീന്റേയും റഫീഖിന്റേയും പേരിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
അസ്ഹറുദ്ദീന്റെ കാർ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് അടിച്ചു തകർത്തുവെന്നതിന് റഫീഖ് അന്ന് തന്നെ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഈ പരാതി പോലീസിൽ നിന്ന് വെളിച്ചം കാണാതെ പോയതിനാൽ റഫീഖിന്റെ ഭാര്യ ഫൗസിയ ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ച അന്യായം ഫയലിൽ സ്വീകരിച്ചാണ് അന്ന് കോടതി മജീദിന്റേയും, അലീമയുടേയും, സിദ്ദീഖിന്റേയും പേരിൽ കേസ്സ് റജിസ്റ്റർ ചെയ്തത്
കെഏ 2020 ടിആർ 0642 ഏ ഇസഡ് നമ്പർ താൽക്കാലിക റജിസ്ട്രേഷനിലുണ്ടായിരുന്ന അസ്ഹറുദ്ദീന്റെ എംജി വണ്ടിയാണ് കാറ്റാടിയിൽ തകർക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ അസ്ഹറുദ്ദീനെ ലുക്ക്ഔട്ട് നോട്ടീസ് നിലവിലുള്ളതിനാൽ മംഗളൂരു എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവെക്കുകയും ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതി അസ്ഹറുദ്ദീന് നിരുപാധികം ജാമ്യം അനുവദിച്ചത് സെപ്റ്റംബർ 29– ന് ബുധനാഴ്ചയാണ്.
കുടുംബപരമായ തർക്കങ്ങളെ തുടർന്നുണ്ടായ അടിപിടിയിൽ സ്വന്തം മകനെ ജയിലിൽ കിടത്താൻ മാതാവ് റുഖിയ സഹോദരി അലീമയ്ക്ക് കൂട്ടുനിന്നതിലാണ് നാട്ടുകാർക്ക് അത്ഭുതം