12 കാരിയെ ചുംബിച്ച അതിഥി തൊഴിലാളിക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട്: 12കാരിയെ വീട്ടിൽ കയറി ചുംബിച്ച അതിഥി തൊഴിലാളിയുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തു.

അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിയുടെ മാറിടത്തിൽ പിടിച്ചതായുള്ള പരാതിയിൽ പോലീസ് മറ്റൊരു കേസ്സും റജിസ്റ്റർ ചെയ്തു. ഹൊസ്ദുർഗിൽ വാടക വീട്ടിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ  പെൺകുട്ടിയെ ചുംബിച്ചെന്ന പരാതിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി  തൊഴിലാളിയുടെ പേരിലാണ് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവിനെതിരെ അതിഥി തൊഴിലാളി കുടുംബത്തിലെ യുവതി നൽകിയ പരാതിയിലാണ് പോലീസ് മറ്റൊരു മാനഭംഗ കേസ്സ് റജിസ്റ്റർ ചെയ്തത്. തൊട്ടടുത്തായി താമസിക്കുന്ന രണ്ട് വീട്ടുകാരും ഒരു പരാതിക്ക് പിന്നാലെ മറ്റൊരു പരാതിയുമായെത്തിയതിനാൽ, രണ്ട് കേസ്സുകളിലും പോലീസ് വിശദമായ അന്വേഷണത്തിലാണ്.

LatestDaily

Read Previous

മാതൃസഹോദരിയുടെ പരാതിയിൽ ലൂക്ക് ഔട്ടിൽ പിടികൂടിയ പ്രവാസി യുവാവിന് ജാമ്യം

Read Next

ആഡംബര വാഹനങ്ങൾ സ്വന്തമായുള്ളയാൾക്കും ജില്ലാശുപത്രിയിൽ താൽക്കാലിക നിയമനം