സൗത്ത് ചിത്താരിയിൽ ഐഎൻഎല്ലിൽ കൂട്ട രാജി

കാഞ്ഞങ്ങാട്: മന്ത്രി അഹമ്മദ് ദേവർകോവിൽ സൗത്ത് ചിത്താരി നാഷണൽ ലീഗിന്റെ ഒാഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെ, സൗത്ത് ചിത്താരി ഐഎൻഎല്ലിൽ കൂട്ടരാജി. ഐഎൻഎല്ലിൽ നിന്നും രാജി വെച്ച് ഡിവൈഎഫ്ഐയിൽ ചേർന്ന പ്രവർത്തകർക്ക് സൗത്ത് ചിത്താരിയിൽ ജില്ലാ പ്രസിഡണ്ട് പി. കെ. നിഷാന്തിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

സൗത്ത് ചിത്താരിയിൽ ഡിവൈഎഫ്ഐയിൽ  ചേർന്ന ഇരുപതോളം പേരിൽ ഭൂരിഭാഗം പേരും വർഷങ്ങളായി ഐഎൻഎല്ലിലും തെരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിയുമായി സഹകരിക്കുന്നവരാണ്. ഐഎൻഎല്ലിനെ ഇടതുമുന്നണിയിൽ ചേർത്ത ശേഷം സൗത്ത് ചിത്താരിയിൽ ഐഎൻഎല്ലിന്റെ പ്രവർത്തനം സജീവമായിരുന്നു. ചിത്താരി സൗത്തിൽ ഐഎൻഎല്ലിന് ഒാഫീസ് നിലവിൽ വരികയും ചെയ്തു.

മന്ത്രി അഹമ്മദ് ദേവർകോവിലിൽ പാർട്ടി ഒാഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഐഎൻഎല്ലിൽ കൂട്ടരാജിയുണ്ടായത്. സൗത്ത് ചിത്താരിയിൽ നിന്നും ഡിവൈഎഫ്ഐയിൽ ചേർന്നവരിൽ മുസ്ലീം ലീഗ്, കോൺഗ്രസ്സ് പ്രവർത്തകർ ആരുമില്ലെന്ന് കോൺഗ്രസ്സ് ലീഗ് വൃത്തങ്ങൾ വെളിപ്പെടുത്തി. സംസ്ഥാന തലത്തിൽ ഐഎൻഎല്ലിലുണ്ടായ വഹാബ്–കാസിം ഇരിക്കൂർ പക്ഷ ഗ്രൂപ്പുകളുടെ  ചുവട് പിടിച്ചാണ് സൗത്ത് ചിത്താരി ഐഎൻഎല്ലിൽ കൂട്ട രാജിയുണ്ടായതെന്ന് എതിരാളികൾ പറയുന്നു.

ഐഎൻഎല്ലിൽ നിന്നും രാജി വെച്ചെന്ന് പ്രഖ്യാപിക്കാതെ വിവിധ പാർട്ടികളിൽ നിന്നും രാജി വെച്ചുവെന്ന പ്രസ്ഥാവന ഐഎൻഎൽ പ്രവർത്തകർ രാജി വെച്ചതിൽ ആശയകുഴപ്പമുണ്ടാക്കുന്നതിന് വേണ്ടിയാണെന്ന് മുസ്ലീം ലീഗ് പ്രവർത്തകർ പറഞ്ഞു. സൗത്ത് ചിത്താരി  ഐഎൻഎൽ ഒാഫീസിന് സമീപത്തൊരുക്കിയ സ്വീകരണ പരിപാടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി. കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു.

ജില്ലാ സിക്രട്ടറിയേറ്റ് മെമ്പർ  രതീഷ് നെല്ലിക്കാട്ട് ബ്ലോക്ക് സിക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട്ട്,  സിപിഎം ചിത്താരി ലോക്കൽ  കമ്മിറ്റിയംഗങ്ങളായ  പി. കാര്യമ്പു, ഏ. വി. പവിത്രൻ, ഡിവൈഎഫ്ഐ മേഖല സിക്രട്ടറി ഷനിൽ, പ്രസിഡണ്ട് അനീഷ്, രഞ്ജിത്ത്, എൻ. വി. അബ്ദുൾ നാസർ പങ്കെടുത്തു.

LatestDaily

Read Previous

ബൈക്ക് മോഷണം വിനോദമാക്കിയ തെക്കിൽ നവാസ് അറസ്റ്റിൽ

Read Next

മാഫിയകളെ നിയന്ത്രിക്കണം