ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടു

കാഞ്ഞങ്ങാട്: ഭർത്താവ് ഇന്ന് ഗൾഫിൽ നിന്നും നാട്ടിലെത്താനിരിക്കെ യുവതി കൂട്ടിയെയും കൂട്ടി പെയിന്റിംഗ് തൊഴിലാളിയായ കാമുകനൊപ്പം സ്ഥലം വിട്ടു. മാവുങ്കാൽ പുതിയകണ്ടത്തെ വിനോദിന്റെ ഭാര്യ ധനിഷയാണ് 27, ആറ് വയസ്സുള്ള മകളെയും കൂട്ടി പുതിയകണ്ടത്തെ ഭർതൃവീട്ടിൽ നിന്നും രാവിലെ അപ്രത്യക്ഷയായത്. ഇവരുടെ ഭർത്താവ് വിനോദ് ഒരു വർഷമായി ഗൾഫിലാണ്.

ചായ്യോം സ്വദേശിനിയായ ധനീഷ ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്. ബട്ടത്തൂർ സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്കൊപ്പമാണ് ഭർതൃമതി വീടുവിട്ടതെന്ന് സൂചനയുണ്ട്. ഫോൺ ചാറ്റിംഗിലൂടെ പെയിന്റിംഗ് തൊഴിലാളിയുമായി ധനിഷ പ്രണയത്തിലാവുകയായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു.

രാത്രി മുതൽ പെയിന്റിംഗ് തൊഴിലാളിയെ കാണാതായ വിവരം യുവാവിന്റെ ജ്യേഷ്ഠൻ ധനിഷയുടെ ബന്ധുക്കളെ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി ഉറങ്ങാൻ കിടന്ന യുവതിയെയും മകളെയും നേരം പുലർന്നപ്പോൾ കാണാതായതറിയുന്നത്.

യുവതിയുടെ സെൽഫോൺ സ്വിച്ച് ഓഫിലാണ്. ഭർത്താവ് ഇന്ന് രാവിലെ വിദേശത്ത് നിന്നും നാട്ടിലെത്തേണ്ടതാണ്. നാട്ടിൽ വരുന്ന വിവരം ഭാര്യയെ അറിയിച്ചിരുന്നില്ല. മകളോട്  ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഭർത്താവ് വരുന്ന വിവരമറിഞ്ഞ ധനിഷ മണിക്കൂറുകൾക്ക് മുമ്പ് കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു.

വിമാനം പുറപ്പെടാൻ വൈകിയതിനാൽ,  വിനോദ് നാട്ടിലെത്താൻ താമസിക്കുകയും  ചെയ്തു. ധനിഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.

LatestDaily

Read Previous

ഗൾഫ് യാത്രകൾ നിഷേധിച്ച് മുട്ടുന്തല ഷെഫീഖ്

Read Next

ജില്ലാശുപത്രി താൽക്കാലിക നിയമനത്തിൽ ജില്ലാ പഞ്ചായത്ത് മൗനത്തിൽ