61കാരി തീ കൊളുത്തി മരിച്ച നിലയിൽ

നീലേശ്വരം :  മാനസിക വെല്ലുവിളി നേരിടുന്ന 61 കാരിയെ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീലേശ്വരം വട്ടപ്പൊയിലിലാണ് സംഭവം. വട്ടപ്പൊയിലിലെ ചന്തന്റെ മകൾ രുഗ്മിണിയെയാണ് വട്ടപ്പൊയിലിലെ സഹോദരന്റെ വീടിന് സമീപം മരിച്ചനിലയിൽ  കണ്ടെത്തിയത്.

ഇന്നലെ രാത്രി  പതിവ് പോലെ ഉറങ്ങാൻ കിടന്ന രുഗ്മിണിയെ ഇന്ന് രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് കിണറിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതയായ രുഗ്മിണി കുറെക്കാലമായി മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി. സഹോദരൻ സുധാകരനൊപ്പം താമസിക്കുന്ന ഇവർ അതിരാവിലെ ഉറക്കമെഴുന്നേറ്റ് വീട്ടിൽ വിളക്ക് കൊളുത്തുന്ന  പതിവുണ്ടായിരുന്നു.

ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റ സഹോദരൻ വിളക്ക് കൊളുത്തിയത്. കാണാത്തതിനെത്തുടർന്ന് രുഗ്മിണിയുടെ  മുറി പരിശോധിക്കുകയായിരുന്നു. മുറിയിൽ സഹോദരിയെ കാണാത്തതിനെത്തുടർന്ന് ഇദ്ദേഹം വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഇവരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി . മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LatestDaily

Read Previous

ജില്ലാശുപത്രി താൽക്കാലിക നിയമനങ്ങളിൽ ഉദ്യോഗസ്ഥരുടെ കൈ കടത്തൽ

Read Next

കളിക്കാൻ മൊബൈൽ നൽകാത്തതിന് 14കാരൻ രാത്രി വീടു വിട്ടു