ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് തട്ടിയെടുത്തത് കാഞ്ഞങ്ങാടിന്റെ സൗമ്യനായ സർജൻ ഡോ. സതീഷ്കുമാറിനെ. കുന്നുമ്മൽ ദീപ ആശുപത്രിയിൽ ദീർഘകാലമായി സർജനായിരുന്നു സതീഷ്കുമാർ. കോവിഡ് ഭേദമായതിന് ശേഷം ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് മംഗളൂരുവിലും, പിന്നീട് ഗുരുതര നിലയിൽ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
ദക്ഷിണ കർണ്ണാടകയിൽ ജില്ലാ ജഡ്ജിയായിരുന്ന കെ. സഞ്ജീവ- പ്രേമലത ദമ്പതികളുടെ മകനാണ്. 15 വർഷക്കാലം സൗദിയിൽ സർജനായിരുന്നു. ഭാര്യ കാഞ്ഞങ്ങാട്ടെ സന്ധ്യാറാണി. ഏകമകൻ സാഗർ അമേരിക്കയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്. പിതാവിന്റെ വിയോഗമറിഞ്ഞ് മകൻ നാട്ടിലെത്തി.
സഹോദരങ്ങൾ: പുഷ്പലത, സുജാത, വാസന്തി(ബിഎസ്എൻഎൽ ജീവനക്കാർ), ഡോ. സുരേഖ (പൂന ആർമി എഞ്ചിനീയർ കോളേജ്), ശാലിനി (മൈസൂരു ജെഎസ്എസ് ദന്ത കോളേജ്), പരേതനായ ഡോ. ഗണേഷ്കുമാർ. സംസ്ക്കാരം കാഞ്ഞങ്ങാട് നടന്നു.