ഭർതൃമതിയായ പഞ്ചായത്ത് ജീവനക്കാരി കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ

കാഞ്ഞങ്ങാട്: പഞ്ചായത്ത് ജീവനക്കാരിയായ ഭർതൃമതി വീട്ടിനകത്തെ കുളിമുറിയിൽ തൂങ്ങി മരിച്ചു. ചീമേനി ഓലാട്ട് പറങ്ങേൽ വിനോദിന്റെ ഭാര്യ ഷിനിതയെയാണ് 38, ഇന്ന് രാവിലെ 6.15 മണിയോടെ ഓലാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭീമനടിയിലുള്ള വെസ്റ്റ് എളേരി പഞ്ചായത്തോഫീസിലെ  സീനിയർ ക്ലാർക്കാണ് ഷിനിത. ഒരു മാസം മുമ്പാണ് വെസ്റ്റ് എളേരി പഞ്ചായത്തിൽ ഇവർ ചുതലയേറ്റത്. ഇന്നലെ അവധിയായതിനാൽ ഷിനിത വീട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച ഇവർ വെസ്റ്റ് എളേരി പഞ്ചായത്തിൽ ജോലിക്കെത്തിയിരുന്നു. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ ബന്ധുക്കളാണ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

ഭർത്താവുമായി കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. യുവതിയുടെ മരണത്തിൽ ചീമേനി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് വിദഗ്ധ പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read Previous

വെള്ളാപ്പിലെ റേഷൻകടമാറ്റം പോലീസിന് തലവേദന സൃഷ്ടിക്കുന്നു

Read Next

പോലീസുദ്യോഗസ്ഥന്റെ മകൾക്കുനേരെ പീഡനശ്രമം; ഒതുക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടു