ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കണ്ണൂർ ചാലയിൽ വാഹനാപകടത്തിൽ തൃക്കരിപ്പൂരിലെ പഴയകാല ആക്മി ഫുട്ബോൾ താരം സി.അബ്ദുൽ റഷീദ് 60, നിര്യാതനായി. തൃക്കരിപ്പൂരിലെ മുഹമ്മദലി സ്റ്റോർ ഉടമയാണ്. കൂടെയുണ്ടായിരുന്ന ഭാര്യ ആയിഷബി, മകൻ സലീം, ഭാര്യാ സഹോദരിയുടെ മകൾ ഫാത്തിമ, എന്നിവരെ പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂർ പെരുമ്പയിൽ നിന്നും രോഗിയേയും കൊണ്ട് കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ച് തിരിച്ചു മടങ്ങുന്ന കാറാണ് നിർത്തിയിട്ട കാറിലും സമീപത്തെ മതിലിലും ഇടിച്ചുനിന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രാത്രിയോടെ റഷീദ് മരിച്ചു. ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രണവിധേയമാക്കിയത്. സഹോദരങ്ങൾ: സത്താർ, മുഹമ്മദലി, ഹാഷിം, സുഹറ, ആയിഷ, സാറാബി.
459