മടിക്കൈ പത്തു ബ്രാഞ്ചുകളിൽ സമ്മേളനം പൂർത്തിയായി, പി. ബേബിക്കും പി. കരുണാകരനും എതിരെ കടുത്ത വിമർശനങ്ങൾ

നീലേശ്വരം: മടിക്കൈയിൽ  പത്തു സിപിഎം ബ്രാഞ്ചുകളിൽ പാർട്ടി സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിക്കെതിരെ ഒട്ടുമുക്കാൽ ബ്രാഞ്ച് സമ്മേളനങ്ങളിലും അണികളുടെ രൂക്ഷ വിമർശനം. മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിന്റെ ഹാർഡ് വേഴ്ഡ് കട ബേബിയുടെ സ്വന്തം കെട്ടിടത്തിൽ ആരംഭിച്ചതിലും, ഈ കടയിൽ സെയിൽസ്മാനായി ബേബി നിയമിച്ച എൽസിയംഗമായ യുവാവ്  ഡിവൈഎഫ്ഐയുടെ പേരിൽ നടത്തിയ ചിട്ടി വഴി കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തേയും ചില ഉന്നതരുടെ കള്ളപ്പണം വെളുപ്പിച്ചു കൊടുത്തുവെന്ന് സമ്മേളനങ്ങളിൽ പാർട്ടി അണികൾ രൂക്ഷ വിമർശനമുന്നയിച്ചു.

ഈ സ്ഥാപനം കേന്ദ്രീകരിച്ച് പാർട്ടിയംഗം പലിശ വ്യാപാരവും റെന്റ്–ഏ–കാർ കച്ചവടവും നടത്തിവരുന്നുണ്ടെന്നും, ഇത്തരം അനധികൃത വ്യാപാരങ്ങളിൽ നിന്നുള്ള ലാഭവിഹിതം പി. ബേബിയുടെകൈകളിലെത്തിച്ചേരുന്നുവെന്നും പാർട്ടി അംഗങ്ങൾ ആരോപണമുന്നയിച്ചു. പി. ബേബി ഇതിനകം വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് മറ്റൊരു ആരോപണം.

ഗുരുവനം കുന്നിലുള്ള രണ്ടേക്കർ ഭൂമിയുടെ അവകാശികൾ ആരാണെന്ന് ബേബി വെളിപ്പെടുത്താൻ തയ്യാറാകണമെന്നുംസമ്മേളനങ്ങളിൽ ശക്തമായ ആവശ്യമുയർന്നു. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരനെതിരെയും മടിക്കൈ ബ്രാഞ്ച് യോഗങ്ങളിൽ ശക്തമായ വിമർശനങ്ങളുയർന്നു.

LatestDaily

Read Previous

കൃഷിയെ സ്നേഹിച്ച ലക്ഷ്മണന് ദുരിതകാലം വിളവെടുക്കാറായ മത്സ്യകൃഷിയ്ക്ക് വിപണിയില്ല

Read Next

നഗര മധ്യത്തിൽ ഒറ്റ നമ്പർ വേട്ട; 1,62,250 രൂപ പിടികൂടി ജ്വല്ലറിയുടമ അറസ്റ്റിൽ