സിപിഎം കാഞ്ഞങ്ങാട് ഏരിയയിൽ ലോക്കലുകൾ വിഭജിക്കുന്നു

തീരദേശത്തും കിഴക്കുംകരയിലും ചാലിങ്കാലിലും പുതിയ ലോക്കൽ കമ്മിറ്റികൾ

കാഞ്ഞങ്ങാട്: സിപിഎം ഏരിയ സമ്മേളനത്തിന് മുമ്പായി കാഞ്ഞങ്ങാട് കമ്മിറ്റികൾ വിഭജിച്ച് പുതുതായി മൂന്ന് ലോക്കൽ കമ്മിറ്റികൾ നിലവിൽ വരും. കാഞ്ഞങ്ങാടിന്റെ തീരദേശമേഖലയാകെ ഉൾപ്പെടുത്തി തീരദേശ ലോക്കൽ കമ്മിറ്റിയും അജാനൂർ–പുല്ലൂർ ലോക്കൽ വിഭജിച്ച് കിഴക്കുംകര ചാലിങ്കാൽ ലോക്കൽ കമ്മിറ്റികളുമായിരിക്കും പുതുതായി രൂപീകരിക്കുക. ചിത്താരി ലോക്കലിൽപ്പെട്ട കൂളിക്കാട്, പാലക്കി, മഡിയൻ എന്നീ ബ്രാഞ്ചുകൾ അജാനൂർ ലോക്കലിൽപ്പെടുത്തും.

നിലവിൽ അജാനൂർ, കിഴക്കുംകര എന്നീ ലോക്കലുകളാക്കിയായിരിക്കും വിഭജിക്കുക. കൂളിക്കാട്, മഡിയൻ, അടോട്ട്, പാലക്കി, കൂലോത്ത് വളപ്പ്, തെരു, വീണച്ചേരി, തെക്കെ വെള്ളിക്കോത്ത്, കാരക്കുഴി, മൂലക്കണ്ടം തുടങ്ങിയ ലോക്കലുകൾ ഉൾപ്പെടുത്തിയായിരിക്കും അജാനൂർ ലോക്കൽ. മാണിക്കോത്ത്, നോർത്ത് കോട്ടച്ചേരി, കിഴക്കുംകര, കിഴക്കേ വെള്ളിക്കോത്ത് മാവുങ്കാൽ, കാലിക്കടവ് മണലിൽ ബ്രാഞ്ചുകൾ പുതുതായി രൂപീകരിക്കുന്ന കിഴക്കുംകരയുടെ പരിധിയിൽ കൊണ്ട് വരും.

കാഞ്ഞങ്ങാട് ലോക്കലിൽപ്പെട്ട തീരദേശ മേഖലയായ ബല്ലകടപ്പുറം, ഗാർഡർ വളപ്പ്, ആവിക്കര, കൊവ്വൽ ഒന്ന്, രണ്ട് കുശാൽനഗർ, ഹൊസ്ദുർഗ് കടപ്പുറം, മുറിയനാവി ഒന്ന്, രണ്ട്, കല്ലൂരാവി, ഞാണിക്കടവ് എന്നീ ബ്രാഞ്ചുകളെ  തീരദേശ ലോക്കലിൽപ്പെടുത്തും. പുല്ലൂർ–ചാലിങ്കാൽ, ചാലിങ്കാൽ മൊട്ട, കേളോത്ത് ഒന്ന്, രണ്ട്, സുശീല ഗോപാലൻ നഗർ തടത്തിൽ പൊള്ളക്കട, ബേങ്കാട്, ഉദയ നഗർ, എടമുണ്ട എന്നീ ബ്രാഞ്ചുകൾ ചാലിങ്കാലിന്റെ  പരിധിയിൽ വരും. മാക്കരംകോട്, പെരളം , കുറുമ്പാലം, തട്ടുമ്മൽ, വിഷ്ണുമംഗലം, പാടാംകോട്, മധുരംപാടി ബ്രാഞ്ചുകൾ പുല്ലൂർ ലോക്കലിലായിരിക്കും. ലോക്കൽ കമ്മിറ്റികളുടെ വിഭജനത്തിലൂടെ തീരദേശങ്ങളിലുൾപ്പടെ പാർട്ടി ലക്ഷ്യം.

LatestDaily

Read Previous

വ്യാജ ദിർഹത്തട്ടിപ്പ് അന്വേഷണം ബംഗളൂരുവിൽ

Read Next

ജീവൻ രക്ഷിച്ച ഷാജിയെ തേടി ആ പരുന്ത് വീണ്ടുമെത്തി