കാഞ്ഞങ്ങാട്: നഗരമധ്യത്തിൽ റോഡിൽ തളം കെട്ടി നിൽക്കുന്ന അഴുക്ക് വെള്ളത്തിൽ പുഴുവരിക്കുന്നു. കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർവശം നയാബസാറിന് മുന്നിൽ പടിഞ്ഞാറ് കെഎസ്ടിപി റോഡിൽ കെട്ടിക്കിടക്കുന്ന അഴുക്ക് ജലത്തിലാണ് പുഴുവരിക്കുന്നത്.
പ്രധാന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലാണ് ഈ ദുരവസ്ഥ. തൊട്ടടുത്ത് വഴി വാണിഭ കച്ചവടം നടക്കുന്നു. നഗരത്തിലെത്തുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ, കാൽപാദം അഴുക്ക് വെള്ളത്തിൽ മുങ്ങുമെന്നുള്ള കാര്യം ഉറപ്പ്.
പള്ളിക്കര, ബേക്കൽ തീരദേശ മേഖലകളിലേക്ക് ബസ് നിർത്തിയിടുന്ന പ്രദേശത്താണ് മലിനജലം കെട്ടിക്കിടന്ന് പുഴുവരിക്കുന്നത്. കോവിഡിന് പുറമെ മലമ്പനി, ഡെങ്കിപ്പനി മുതലായവ പടരുന്ന രീതിയിലാണ് അഴുക്ക് ജലം കെട്ടിനിൽക്കുന്നത്.