ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വാർഡ് 14–ലെ റെയിൽപാളത്തോട് ചേർന്നുള്ള നഗരസഭാ റോഡിന്റെ വശങ്ങളിൽ ഒാടകളില്ലാത്തതിനാൽ മഴ വെള്ളവും വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള മലിനജലവും റോഡിൽ തളം കെട്ടി റോഡ് തോടായി മാറി. ടിബി റോഡ് ജംങ്ങ്ഷനിൽ നിന്നും പഴയ കൈലാസ് തിയേറ്ററിന് എതിർവശത്തെ റോഡിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള രണ്ട് റോഡുകളും കൂടിച്ചേരുന്ന ഭാഗങ്ങളിൽ ഒാടകളില്ലാത്തതാണ് പ്രശ്നത്തിന് കാരണം.
മദേഴ്സ് ആശുപത്രിക്ക് മുന്നിലെ റോഡിൽ വെള്ളം കെട്ടി റോഡ് നിന്ന് തോടായി മാറി. റോഡിന്റെ ഇരുവശങ്ങളിലും ഒാടകളില്ലാത്തതും പടിഞ്ഞാറ് ഭാഗത്ത് റെയിൽപാളവുമായതിനാൽ വെള്ളം കടന്നു പോകാൻ വഴിയില്ലാതെ റോഡിൽ കെട്ടിനിൽക്കുന്നു. പാളത്തോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടി കുറെ വെള്ളം ഒഴുകിയിരുന്നുവെങ്കിലും സ്ഥലമുടമകളിൽ ചിലർ ഈ ഭാഗത്ത് മണ്ണിട്ടത് വെള്ളം ഒഴുകുന്നതിന് തടസ്സമായി. വാർഡ് മെമ്പറോ, നഗരസഭയോ പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തതാണ് വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതിന് കാരണമാകുന്നതെന്ന് ആക്ഷേപമുയർന്നു.