വി.വി. രമേശന്റെ ഭൂസ്വത്ത് വിജിലൻസ് തെളിവുകൾ ശേഖരിച്ചു

കാഞ്ഞങ്ങാട്: സിപിഎം കാസർകോട് ജില്ലാക്കമ്മിറ്റിയംഗം കാഞ്ഞങ്ങാട്ടെ വി.വി. രമേശൻ ഇതിനകം സമ്പാദിച്ച ഭൂസ്വത്തുക്കളുടെ യഥാർത്ഥ വിവരങ്ങൾ സംസ്ഥാന വിജിലൻസ് ശേഖരിച്ചു. 2015-20 കാലത്ത് കാഞ്ഞങ്ങാട് നഗരസഭ ഇടതു ചെയർമാനായിരുന്ന വി.വി. രമേശന് കാസർകോട് ജില്ലയിൽ ചുരുങ്ങിയത് 50 കോടിയുടെ ഭൂസ്വത്തുക്കളുണ്ടെന്ന പരാതിയെത്തുടർന്നാണ് കോഴിക്കോട്ട് നിന്ന് കാഞ്ഞങ്ങാട്ടെത്തിയ മൂന്നംഗ വിജിലൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം തെളിവുകൾ ശേഖരിച്ചത്.

വി.വി. രമേശൻ താമസിച്ചുവരുന്ന കാഞ്ഞങ്ങാട് സൗത്തിലുള്ള ഇരുനില വീട്, കൊവ്വൽ സ്റ്റോറിൽ ദേശീയ പാതയ്ക്ക് പടിഞ്ഞാറുള്ള നഗരസഭാ റോഡുവക്കിൽ രമേശൻ സ്വന്തം മകൾ ഡോ. .ആർ. ആര്യയുടെ പേരിൽ വാങ്ങിയ ഭൂമി, കാഞ്ഞങ്ങാട് വില്ലേജിൽ കല്ലൂരാവിയിൽ രമേശന്റെ ഭാര്യ കുഞ്ഞിമംഗലം സ്വദേശിനി അനിതയുടെ സഹോദരൻ ഒമാനിലുള്ള അനിൽകുമാർ ചേനമ്പത്തിനെ ബിനാമിയാക്കി വാങ്ങിയ 50 സെന്റ് കണ്ണായ ഭൂമി, പേരോൽ വില്ലേജിൽ നീലേശ്വരം പാലായിൽ വാങ്ങിയ ഭൂമി, ഭാര്യാ സഹോദരൻ അനിൽകുമാർ ചേനമ്പത്തിന്റെ പേരിൽ അജാനൂർ വില്ലേജിലും, പുതുക്കൈ വില്ലേജിലും, ബേളൂർ വില്ലേജിലും വാങ്ങിക്കൂട്ടിയ ഭൂമികളുടെ സർവ്വേ നമ്പരുകൾ അടക്കമുള്ള വിവരങ്ങൾ തുടങ്ങിയവ വിജിലൻസ് ശേഖരിച്ചു.

ഇതിൽരമേശൻനഗരസഭാചെയർമാനായിരുന്നപ്പോൾമകളുടെപേരിൽകൊവ്വൽസ്റ്റോറിൽവാങ്ങിയ 30 സെന്റ് ഭൂമി രമേശന്റെ  രാഷ്ട്രീയ ഭാവിയിൽ വിള്ളലായി മാറും. കാരണം, മറ്റു ഭൂമികൾ മുഴുവൻ രമേശൻ റജിസ്റ്റർ ചെയ്തു വെച്ചിട്ടുള്ളത് ഒമാനിലുള്ള ഭാര്യാസഹോദരന്റെ പേരിലാണ്. മകളുടെപേരിൽ 30 സെന്റ് ഭൂമി വാങ്ങിയതിൽ നിന്ന് രമേശന്  ഒരിക്കലും വഴുതാനാവില്ല. കാരണം, ഈ ഭൂമി കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുമ്പോൾ, മകൾ ഡോ. .ആർ ആര്യയ്ക്ക് ജോലിയോ, സ്ഥിര വരുമാനമോ ഒന്നും ഉണ്ടായിരുന്നില്ല. 45 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഭൂമി വെറും 9 ലക്ഷം രൂപ ആധാരത്തിൽ രേഖപ്പെടുത്തി റജിസ്റ്റർ ചെയ്തത് ഭൂമിക്ക്  ബോധപൂർവ്വം വില കുറച്ചു കാണിക്കാനാണ്.

വി.വി. രമേശന്റെ ഭൂസ്വത്തുക്കളെക്കുറിച്ച് കാഞ്ഞങ്ങാട്ടെ സിപിഎം പ്രവർത്തകർ തന്നെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇപ്പോൾ പാർട്ടിസമ്മേളനങ്ങൾ അടുത്തെത്തിയ സാഹചര്യത്തിൽ, രമേശന്റെ ഭൂമിയും, വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനവും വി.വി. രമേശന് കുരുക്കായി മാറുക തന്നെ ചെയ്യും

LatestDaily

Read Previous

കുഞ്ഞിനെ ഉറക്കി യുവഭർതൃമതി തൂങ്ങി മരിച്ചു

Read Next

പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ