സൈബർ കെണികൾ

ബാലചാപല്യങ്ങൾ വിട്ടുമാറാത്ത പതിമൂന്നുകാരിയെ ചിലന്തി ഇരയെപ്പിടിക്കുന്നതുപോലെ വലവിരിച്ച് സൈബർ കെണിയിൽ വീഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ച അധ്യാപകൻ ഗുരു എന്ന വിശേഷണത്തിന് അപമാനമാണ്. കുട്ടികളുടെ മനസ്സിൽ വിജ്ഞാന വെളിച്ചം പകരാൻ ഉത്തരവാദിത്തമുള്ള  അധ്യാപകനാമധാരിയാണ് പതിമൂന്നുകാരിക്ക് കയർത്തുമ്പിലേക്ക് വഴിയൊരുക്കിയത്. അധ്യാപനവൃത്തിയുടെ മഹത്വങ്ങളെല്ലാം ചോർത്തുന്ന സംഭവമാണ് കാസർകോട് ജില്ലയിൽ നടന്നത്.

ഗുരുഎന്നപദത്തിനർത്ഥംഅന്ധകാരംഇല്ലാതാക്കുകഎന്നതാണ്. അജ്ഞാനാന്ധകാരത്തെ അകറ്റി വിജ്ഞാനത്തിന്റെ  വെളിച്ചം പകരുന്നതിനാലാണ് അധ്യാപകരെ ഗുരു എന്ന് അഭിസംബോധന ചെയ്യുന്നത്. കൗമാരപ്രായക്കാരിയായ വിദ്യാർത്ഥിനിക്ക് വിജ്ഞാനവെളിച്ചം നൽകാൻ നിയോഗിക്കപ്പെട്ട അധ്യാപകൻ  അതിന് പകരം കുട്ടിയെ കെണിയിൽ വീഴ്ത്താനാണ് ശ്രമിച്ചതെന്ന് വ്യക്തം. കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തുടനീളം ഒാൺലൈൻ ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും, അധ്യാപകന്റെ ശല്യം മൂലം വിദ്യാർത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവം ജില്ലയിൽ  ആദ്യമാണ്.

അധ്യാപനത്തെശമ്പളംലഭിക്കാനുള്ളഒരുജോലിയെന്നനിലയിൽമാത്രംസമീപിക്കുമ്പോഴാണ്ആതൊഴിലിന്റെമഹത്വംനഷ്ടമാകുന്നത്. തനിക്ക് മുന്നിലുള്ള വിദ്യാർത്ഥിയെ വെറും ഉപകരണങ്ങൾ മാത്രമായി പരിഗണിക്കുന്ന അധ്യാപകരുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനാണ് സ്വന്തം ശിഷ്യയ്ക്ക് കഴുത്തിൽ കയർക്കുരുക്ക് സമ്മാനിച്ചിരിക്കുന്നത്. സ്വകാര്യ സ്കൂളുകളിലെ അധ്യാപകരിൽ പലരും ശാസ്ത്രീയമായ വിദ്യാഭ്യാസ പരിശീലനം ലഭിക്കാത്തവരാണെന്ന യാഥാർത്ഥ്യത്തിലൂന്നി വേണം പതിമൂന്നുകാരിയുടെ ആത്മഹത്യയെക്കുറിച്ച് ചർച്ചകൾ നടത്തേണ്ടത്.

വിദ്യാർത്ഥികളെപഠിപ്പിക്കുന്നവർക്ക്അവരുടെമനഃശാസ്ത്രത്തെക്കുറിച്ചുംഅടിസ്ഥാനവിവരമെങ്കിലുംഉണ്ടാവണം. നാട് മുഴുവൻ കൂണ് പോലെ മുളച്ചു പൊന്തുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകർക്ക് ശാസ്ത്രീയ ബോധന രീതികളെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാവാൻ വഴിയില്ല. തുച്ഛമായ പ്രതിഫലം നൽകി അധ്യാപകരെ നിയമിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകരുടെ നിലവാരവും പരിശോധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. ലാഭത്തിൽ മാത്രം കണ്ണ് വെക്കുന്ന സ്വകാര്യ സ്കൂളുകളാണ് വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതിക്ക് ഒരളവ് വരെ കാരണക്കാർ.

കോവിഡ്മഹാമാരിക്കാലത്ത്സ്കൂളുകളിൽപോകാൻകഴിയാതെവീടുകളിൽഅടച്ചിടപ്പെട്ടവിദ്യാർത്ഥികൾകടുത്തമാനസികസമ്മർദ്ദങ്ങൾനേരിടുന്നുണ്ടെന്നത്യാഥാർത്ഥ്യമാണ്. വിശാലമായ ക്ലാസ്സ് മുറികളിൽ കൂട്ടുകാർക്കൊപ്പം സന്തോഷപൂർവ്വം പഠനം നടത്തിയ വിദ്യാർത്ഥികൾക്ക് വിരൽത്തുമ്പിലെ ഒാൺലൈൻ ക്ലാസ്സിന്റെ ഇത്തിരിവട്ടവുമായി ഇതുവരെ പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടുമില്ല. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് പകരം അവരെ ചതിക്കെണിയിൽ വീഴ്ത്താൻ ശ്രമിക്കുന്ന അധ്യാപകർ ഈ തൊഴിലെടുക്കാൻ ഒട്ടും യോഗ്യരല്ല.

മാതാപിതാക്കൾകണ്ണിലെകൃഷ്ണമണിപോലെകാത്തുവളർത്തിയപെൺകുട്ടിയാണ്അധ്യാപകന്റെഔചിത്യഹിതമായപെരുമാറ്റത്തിലൂടെജീവനൊടുക്കിയത്. ആത്മഹത്യകൾ ഒാരോ കുടുംബങ്ങളിലുമുണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ തക്കം പാർത്തിരിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന കെട്ട കാലത്ത് സ്വന്തം മക്കൾക്ക് മേൽ രക്ഷിതാക്കളുടെ കണ്ണുകൾ സദാസമയവും ഉണ്ടായിരിക്കണമെന്ന ഒാർമ്മപ്പെടുത്തൽ കൂടിയാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ.

മക്കൾക്ക്മികച്ചവിദ്യാഭ്യാസംലഭിക്കണമെന്നത്രക്ഷിതാക്കളുടെജീവിതാഭിലാഷമാണ്. മാറുന്ന കാലത്തിനൊപ്പിച്ച് മക്കളെ പരുവപ്പെടുത്തിയെടുക്കാനുള്ള ആഗ്രഹത്തിന്റെ  ഭാഗമായാണ് മിക്ക രക്ഷിതാക്കളും മക്കളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠനത്തിനയക്കുന്നത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നിലവാരം നൂറ് മടങ്ങ് വർധിക്കുകയും, ക്ലാസ്സ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിലാകുകയും ചെയ്തിട്ടും മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കാൻ മടിക്കുന്ന രക്ഷിതാക്കൾ ഇപ്പോഴുമുണ്ട്.

LatestDaily

Read Previous

മഞ്ചേശ്വരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി

Read Next

സഹോദരന്മാരെ പാർട്ടി സസ്പെൻറ് ചെയ്തു