തക്ഷശില കോളേജിന്റെ ചില്ലുകൾ തകർത്തു

അജാനൂർ:  വെള്ളിക്കോത്ത് ജംഗ്ഷനിൽ ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന തക്ഷശില കോളേജ് കെട്ടിടത്തിന്റെ കണ്ണാടിച്ചില്ലുകൾ പാതിരായ്ക്ക് എറിഞ്ഞുടച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം മൂലക്കണ്ടത്തെ മാധവൻ മാഷിന്റേതാണ് ഈ കെട്ടിടം. അജാനൂർ കാട്ടുകുളങ്ങരയിൽ ഒരു വിധവയുടെ വീട്ടിൽ ഒരു പാർട്ടിയംഗം നിത്യ സന്ദർശകനായ വിഷയം രണ്ടാഴ്ചയായി പ്രദേശത്ത്  പാർട്ടിയിൽ പുകയുകയാണ്.

സ്ഥലത്ത് ഒരു സിഐടിയു പ്രവർത്തകനേയും ഭാര്യയേയും മൂലക്കണ്ടം  സ്വദേശികളായ മൂന്ന് പാർട്ടി അംഗങ്ങൾ രാത്രിയിലെത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം പരാതിയായി പോലീസിലുമെത്തി. ഇതിനിടയിലാണ് സിപിഎം മുൻ പഞ്ചായത്തംഗത്തിന്റെ വെള്ളിക്കോത്തുള്ള കെട്ടിടത്തിന്റെ ജനാലച്ചില്ലുകൾ രാത്രിയിൽ തകർക്കപ്പെട്ടത്.

Read Previous

ടി.കെ. വിഷ്ണുപ്രദീപ് തലശ്ശേരി എ.സി.പി.യായി ചുമതലയേറ്റു

Read Next

മുത്തപ്പനാർകാവ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം