ടി.കെ. വിഷ്ണുപ്രദീപ് തലശ്ശേരി എ.സി.പി.യായി ചുമതലയേറ്റു

തലശ്ശേരി: ഇടക്കാലത്തിന് ശേഷം തലശ്ശേരി പോലീസിനെ നയിക്കാൻ യുവ ഐ.പി.എസുകാരനെത്തി. ടി.കെ.വിഷ്ണുപ്രദീപ് ഐ.പി.എസ്  ഇന്ന് തലശ്ശേരിയിൽ അസിസ്റ്റൻറ് പോലീസ് കമ്മീഷണറായി ചുമതലയേറ്റു. കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശിയാണ്.  അഭിഭാഷകൻ  ടി.കെ.സുധാകരൻ – എൽസ ദമ്പതികളുടെ മകൻ.

2018-19 ലെ സിവിൽ സർവ്വീസ് പരീക്ഷയിലാണ് സെലക്ഷൻ.  കുറ്റിപ്പുറത്താണ്  എ എസ്.പി. ട്രെയിനിയായി ചുമതല നിർവ്വഹിച്ചത്. തലശ്ശേരിയിൽ ഇതുവരെ എ.സി.പി. ചുമതലയിലുണ്ടായിരുന്ന മൂസ്സ വള്ളിക്കാടൻ താനൂർ ഡി.വൈ.എസ്.പി.യായി സ്ഥലം മാറി പോയി.

Read Previous

മുന്നാട് പീപ്പിൾസ് കോളേജിൽ 4. 10 കോടിയുടെ സാമ്പത്തിക തിരിമറി

Read Next

തക്ഷശില കോളേജിന്റെ ചില്ലുകൾ തകർത്തു