ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ബേക്കലിൽ പേരു കേട്ട തറവാട്ടംഗത്തിന്റെ വീട്ടിലെ വളർത്തുപൂച്ച ഗർഭിണിയായപ്പോൾ ചീരണി ആഘോഷവും, കേക്ക് മുറിയും. പൂച്ചയുടെ ഗർഭം ആഘോഷമാക്കിയ വീട്ടുകാർക്കെതിരെ കടുത്ത വിമർശനമുയർന്നു. ബലൂണുകൾ, പ്ലാസ്റ്റിക് വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ച വീടിനകത്തെ മുറിയിൽ വസ്ത്രമണിയിച്ചിരുത്തിയ പൂച്ചയ്ക്ക് മുന്നിൽ വലിപ്പമുള്ള മോം റ്റു ബി കേക്ക് പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ബേക്കലിലെ പേര് കേട്ട തറവാട്ടിലെ മാസ്റ്ററുടെ മകളുടെ മകന്റെ വേറിട്ട ആഘോഷമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന പൂച്ചയുടെ ചീരണിയാഘോഷം സോഷ്യൽ മീഡിയയിലെ കടുത്ത വിമർശനത്തോടെ വൈറലായി. കോവിഡ് മഹാമാരിക്കാലത്ത് കഞ്ഞിക്ക് പോലും വകയില്ലാതെ സാധാരണക്കാർ നട്ടം തിരിയുമ്പോൾ, വളർത്തു പൂച്ചയുടെ ഗർഭം ആഘോഷിച്ചതിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ച് പുഛിച്ച് തള്ളുകയാണ് ജനം. ഇത്തരം ആഘോഷങ്ങൾ നടക്കുന്ന സമൂഹത്തിൽ കോവിഡിനുമപ്പുറമുള്ള രോഗം വന്നില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളുവെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.