മോട്ടോർ ബൈക്കിൽ പൂഴി കടത്തൽ വ്യാപകം; നടപടിയുമായി പോലീസ്

കാഞ്ഞങ്ങാട്: കീഴൂർ, ചെമ്പരിക്ക, കളനാട് ഭാഗങ്ങളിൽ നിന്നും മോട്ടോർ ബൈക്കുകളിൽ പൂഴി കടത്തൽ വ്യാപകമായതോടെ നടപടികളുമായി പോലീസ് രംഗത്ത്. പൂഴി കടത്തുന്ന ബൈക്കുകൾ കണ്ട് കെട്ടുന്നതിന് മുന്നോടിയായി പോലീസ് സർക്കാറിന് റിപ്പോർട്ട് നൽകി. മുന്നോ, നാലോ പ്ളാസ്റ്റിക് ചാക്കുകളിൽ പൂഴി നിറച്ച് സ്ക്കൂട്ടികൾ ഉപയോഗിച്ചാണ് പൂഴി കടത്ത്. ഒരു ചാക്ക് പൂഴി ലക്ഷ്യ സ്ഥാനത്തെത്തിച്ചു കൊടുത്താൽ നൂറ് മുതൽ 200 രൂപ വവരെ കടത്തുകാർക്ക് നൽകുവാൻ ആവശ്യക്കാരുണ്ട്. പോലീസ് പരിശോധന  ഊർജ്ജിതമായതോടെ പ്രധാന റോഡുകളിൽ നിന്ന് മാറി എളുപ്പത്തിൽ സഞ്ചരിക്കാൻ പൂഴി കടത്തുകാർ ഊടുവഴികൾ തിരഞ്ഞെടുത്തു.

പോലീസിനെ കണ്ടാൽ വാഹനങ്ങളുപേക്ഷിച്ച് കടത്തുകാർ ഒാടി രക്ഷപ്പെടും. ഇത്തരക്കാകെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചാൽ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. മേൽപ്പറമ്പ് പോലീസും കീഴൂർ ഔട്ട് പോസ്റ്റിലെ ഫ്ലയിംഗ് സ്ക്വാഡ് പോലീസുകാരും ചേർന്ന് കഴിഞ്ഞ ദിവസം പൂഴി കടത്തിയ അഞ്ച് ഇരുചക്രവാഹനങ്ങൾ പിടികൂടി. മതിയായ രേഖകളോ,  ഉടമസ്ഥരോ ഇല്ലാത്ത ബൈക്കുകളിലാണ് പൂഴി കടത്തുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

കൈമാറ്റം ചെയ്യാത്ത ബൈക്കുകളിൽ പൂഴി കടത്തിയാൽ ആർസി ഉടമകൾക്കെതിരെയാവും കർശവന നടപടിയുണ്ടാവുകയെന്ന് മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ  ടി. ഉത്തംദാസ് അറിയിച്ചു. ബേക്കൽ സബ് ഡിവിഷന് കീഴിൽ പൂഴികടത്ത്  വ്യാപകമായതോടെ പോലീസ് കർശന നടപടികൾ സ്വീകരിച്ച് തുടങ്ങി. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചും പൂഴി കടത്ത് വ്യാപകമാണ്.

LatestDaily

Read Previous

ഖമറുദ്ദീെൻറയും, ഏജിസി ബഷീറിെൻറയും ആർട് സ് കോളേജിൽ ശമ്പളമില്ല, ടാസ്ക് കോളേജ് അധ്യാപകർ സമരത്തിന്

Read Next

കുഞ്ഞാമിന രക്തസാക്ഷിയായി, സൗത്തിൽ മേൽപ്പാലം യാഥാർത്ഥ്യമാകുമോ?