ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഓൺലൈൻ ആപ്പ് വഴി സാധനങ്ങൾ ബുക്ക് ചെയ്തവരുടെ വിവരങ്ങൾ ചോർന്നതിനെത്തുടർന്ന് ഉപഭോക്താക്കളുടെ പണം തട്ടാൻ ശ്രമം. ചില ഓൺലൈൻ കമ്പനികളുടെ സൈറ്റിൽ നിന്നും ചോർത്തിയെടുത്ത ഉപഭോക്താവിന്റെ വിവരങ്ങളടങ്ങിയ സന്ദേശം നൽകിയാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്. കാഞ്ഞങ്ങാട്, ചിത്താരി, ചാലിങ്കാൽ, കാസർകോട് ഭാഗത്തുള്ള നിരവധി പേരിൽ നിന്നും പണം തട്ടാൻ ശ്രമമുണ്ടായി.
ആപ്പിലൂടെ ബുക്ക് ചെയ്ത സാധനങ്ങളുടെ വിവരവും ഉപഭോക്താവിന്റെ മേൽവിലാസവും, ഫോൺ നമ്പറും ചോർത്തി മനസ്സിലാക്കിയ ശേഷം തട്ടിപ്പ് നടത്തുന്നു. ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് വിളിക്കുന്ന തട്ടിപ്പു സംഘം ഉപഭോക്താവിനോട് തങ്ങൾ ബുക്ക് ചെയ്ത സാധനങ്ങൾ ലഭിച്ചോയെന്ന് ആദ്യം തിരക്കും കമ്പനിയിൽ അടച്ച പണം സംബന്ധിച്ചും ബുക്ക് ചെയ്ത സാധനങ്ങളുടെ പേരും ഉപഭോക്താവിന്റെ മേൽവിലാസവും പറയുന്നതോടെ വിളിക്കുന്നത് യഥാർത്ഥ ഓൺലൈൻ കമ്പനിയിൽ നിന്നുമാണെന്ന് തെറ്റിദ്ധരിക്കുന്ന ഉപഭോക്താക്കൾ ചതിക്കുഴിയിൽ വീഴുന്നു.
കമ്പനിയിൽ നടന്ന പ്രതിമാസ നറുക്കെടുപ്പിൽ വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സമ്മാനം ലഭിക്കുന്നതിന് മുന്നോടിയായി നികുതി രജിസ്ട്രേഷൻ ഫീസായി നിശ്ചിത തുക കമ്പനിയിൽ അടക്കണമെന്നുമാണ് നിർദ്ദേശം. യഥാർത്ഥ ഓൺലൈൻ കമ്പനിയിൽ നിന്നുമാണ് സമ്മാനമടിച്ചതെന്ന് തെറ്റിദ്ധരിക്കുന്നവർക്ക് പണം നഷ്ടപ്പെടുന്നു. ഉപഭോക്താവിൽ വിശ്വാസം ആർജ്ജിക്കുന്നതിനായി ഹിന്ദി ഭാഷയിൽ നേരിട്ട് വിളിച്ച് വിവരം പറയുന്ന ആൾ, ഐഡന്റിറ്റി കാർഡ്, ഫോട്ടോ, പാൻ കാർഡ്, ആധാർ കാർഡ് കോപ്പികൾ വാട്സാപ്പിലൂടെ അയച്ച് കൊടുക്കും.
ഒടയംചാൽ സ്വദേശിയെ ഓൺലൈൻ തട്ടിപ്പു സംഘം വിളിച്ചറിയിച്ചത് 12 ലക്ഷം രൂപ വില വരുന്ന റ്റാറ്റാ സഫാരി കാർ സമ്മാനമടിച്ചിട്ടുണ്ടെന്നാണ് തട്ടിപ്പ് ഫോൺകോൾ വന്നവർ വിവരം പോലീസിന് കൈമാറിയിട്ടുണ്ട്.