ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ: കാഞ്ഞങ്ങാട് സ്വദേശിനി ഡോ. അമീറ റിനാഷിന് യുഏഇ സർക്കാറിന്റെ ഗോൾഡൺ വിസ. യുഏഇ സർക്കാർ സർവ്വീസിൽ ഗർഭാശയ രോഗ വിദഗ്ധയായി സേവനമനുഷ്ടിക്കുന്ന ഡോ. അമീറ റിനാഷ് മൻസൂർ ആശുപത്രി ചെയർമാൻ കുഞ്ഞാമദ് പാലക്കിയുടെ പേരമകളും ഗർഭാശയ രോഗ വിദഗ്ധൻ ഡോ. കെ. കുഞ്ഞാമദിന്റെ മകളുമാണ്.
യുഏഇയിൽ തന്നെ സേവനം ചെയ്യുന്ന അസ്ഥിരോഗ വിദഗ്ധൻ ഡോ. റിനാഷിന്റെ ഭാര്യയാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. സൂപ്പർസ്റ്റാർ മമ്മൂട്ടിക്കും മെഗാസ്റ്റാർ മോഹൻലാലിനും യുഏഇ സർക്കാർ ഗോൾഡൻ വിസ നൽകിയത് ഒരാഴ്ച മുമ്പാണ്.
യുഏഇ അധികൃതർ ആവശ്യപ്പെടുകയാണെങ്കിൽ താൻ യുഏഇയിൽ തന്നെ സ്ഥിരതാമസമാക്കുമെന്നും ഗോൾഡൻ വിസ സ്വീകരിച്ച ശേഷം നടൻ മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. ലോകത്ത് ഏറ്റവും സുരക്ഷിതമായി മനുഷ്യർക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഏക ഇടം യുഏഇ ആണെന്ന് അടുത്തിടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
1,032