ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ശ്രീകണ്ഠാപുരം: മുഖം മൂടിയണിഞ്ഞ് സ്കൂട്ടറിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചു രക്ഷപ്പെട്ട മോഷ്ടാക്കൾ ഒടുവിൽ പോലീസിന്റെ പിടിയിൽ. പയ്യന്നൂർ ഗേൾസ് സ്കൂളിന് മുൻ വശത്തെ ബാർബർ ഷോപ്പിലെ ബ്യൂട്ടീഷ്യൻ തൃക്കരിപ്പൂർ കൊയോങ്കരയിലെ ശ്രീ നിലയത്തിൽ രാമചന്ദ്രൻ 29, ടൈൽസ് പണിക്കാരൻഅന്നൂർ കിഴക്കേ കൊവ്വലിലെ പുതിയ പുരയിൽ ലിജേഷ് 30, എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ വി. യദുകൃഷ്ണൻ എ.,എസ്.ഐ. നികേഷ് എന്നിവരുടെ സഹായത്തോടെ ശ്രീകണ്ഠാപുരം, മട്ടന്നൂർ പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 17 ന് ഉച്ചക്ക് വീട്ടിലേക്കുള്ള വഴിമധ്യേ വയോധികയുടെ കഴുത്തിൽ നിന്നും സ്കൂട്ടറിലെത്തിയ ഇരുവരും മാല പൊട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ശ്രീകണ്ഠാപുരം കോട്ടൂരിലെ കൂടത്തിൽ ഹൗസിൽ മാധവി അമ്മയുടെ 82, കഴുത്തിലണിഞ്ഞ രണ്ടു പവന്റെ മാലയാണ് സംഘം കവർന്നത്.
കോട്ടൂർ കോളേജ് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ച ശ്രീകണ്ഠപുരം പ്രിൻസിപ്പൽ എസ്.ഐ. സുബീഷ് മോൻ, എസ്.ഐ. ഏ.വി.ചന്ദ്രൻ സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്. തുടർന്ന് ശ്രീകണ്ഠപുരം പോലീസ് പയ്യന്നൂർ പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് പയ്യന്നൂർ പോലീസിന്റെ സഹായത്തോടെയാണ് അന്നൂരിലെ പി പി. ലിജേഷിനെ അറസ്റ്റു ചെയ്തത്.
ഇതിനിടെ മോഷണ സംഘം ആഗസ്റ്റ് 23 ന് മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പഴശിയിൽ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പഴശ്ശിയിലെ ദേവകിയുടെ 25, കഴുത്തിൽ നിന്നുംഒന്നേകാൽ പവന്റെ മാല കവർന്ന് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പ്രസ്തുത കേസ്സിൽ ബ്യൂട്ടിഷ്യനായ തൃക്കരിപ്പൂർ കൊയോങ്കരയിലെ രാമചന്ദ്രനെ മട്ടന്നൂർ ഇൻസ്പെക്ടർ കെ.കൃഷ്ണനും അറസ്റ്റു ചെയ്തു. ചൊക്ലി സ്റ്റേഷനിലും പ്രതികൾക്കെതിരെ മാലമോഷണ കേസ് നിലവിലുണ്ട്.