ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയെ കടയ്ക്കുള്ളിൽ ഒരു വർഷത്തോളം പീഡിപ്പിച്ച ഫാൻസി ഷോപ്പുടമക്കെതിരെ പോലീസ് ബലാത്സംഗക്കേസ്സ് റജിസ്റ്റർ ചെയ്തു. കാഞ്ഞങ്ങാട് നഗരത്തിലെ ഫാൻസി ഷോപ്പുടമ പഴയങ്ങാടി മുട്ടിൽ സ്വദേശി ഹാഷിമിനെ തിരെയാണ് 35, ഹൊസ്ദുർഗ് പോലീസ് പീഡനക്കേസ്സ് റജിസ്റ്റർ ചെയ്തത്.
ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ മുപ്പതുകാരിയാണ് പരാതി നൽകിയത്. ആലക്കോട് സ്വദേശിയായ യുവതിയും കുടുംബവും കാഞ്ഞങ്ങാട്ട് ക്വാർട്ടേഴ്സിൽ താമസിച്ചാണ് ഫാൻസി കടയിൽ ജോലിക്കെത്തിയിരുന്നത്. കടയിൽ ജോലിക്കെത്തിയ ആദ്യ ദിവസം തന്നെ കടയുടമ ലൈംഗീകമായി പീഡിപ്പിച്ചതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ഇന്നലെ വൈകീട്ട് ഭർതൃമതി പരാതിയുമായി ഹൊസ്ദുർഗ് പോലീസിനെ സമീപിക്കുകയായിരുന്നു. മൊഴിയെടുത്ത ശേഷം പോലീസ് കേസ്സെടുത്തു. കൂട്ടുകാരി വഴിയാണ് ഫാൻസി ഷോപ്പിൽ ജോലിക്കെത്തിയതെന്ന് യുവതി പറഞ്ഞു. പോലീസ് അന്വേഷണമാരംഭിച്ചു.