യുവതിയുടെ സ്ക്കൂട്ടി കത്തിച്ചു; വീടിന് തീ പിടിച്ചു

മേൽപ്പറമ്പ: ഭർതൃമതിയുടെ ഇരുചക്ര വാഹനത്തിന് പെട്രോളൊഴിച്ച് തീവെച്ചു. സ്ക്കൂട്ടറിൽ നിന്നും പടർന്ന് വീടിന് തീ പിടിച്ചു. കളനാട് പള്ളിക്ക് സമീപം താമസിക്കുന്ന സിറാജിന്റെ ഭാര്യ ഷസഹാനയുടെ സ്ക്കൂട്ടിയാണ് ഇന്നലെ രാത്രി 12 മണിയോടെ തീ വെച്ച് നശിപ്പിച്ചത്.

വാഹനം പൂർണ്ണമായും കത്തി നശിച്ചു. സ്ക്കൂട്ടിയിൽ നിന്നും തീ പടർന്നു പിടിച്ച് വീടിന്റെ ജനാലകൾ ഉൾപ്പെടെ കത്തി നശിച്ചു. സംഭവസമയത്ത് കൂളിക്കുന്ന് സ്വദേശിയുടെ കാർ വീടിന് സമീപം കണ്ടതായി വീട്ടുകാർ പറഞ്ഞു. മേൽപ്പറമ്പ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

അറേബ്യൻ ജ്വല്ലറി പൂട്ടി

Read Next

ജീവനക്കാരിയെ പീഡിപ്പിച്ച ഫാൻസി ഷോപ്പുടമക്കെതിരെ ബലാത്സംഗക്കേസ്സ്