കോവിഡ് പരിശോധന നടത്തിയ യുവാവിന്റെ തൊണ്ട മുറിഞ്ഞ് ആശുപത്രിയിൽ

കാഞ്ഞങ്ങാട്: കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നതിന്  സ്വകാര്യ ലാബിൽ കോവിഡ് ആർടിപിസിആർ ടെസ്റ്റിന് വിധേയനായ യുവാവ് തൊണ്ട മുറിഞ്ഞ് ആശുപത്രിയിൽ. കാഞ്ഞങ്ങാട് ബസ്്സ്റ്റാന്റിന് സമീപം മൊബൈൽ ഷോപ്പ് നടത്തുന്ന പുല്ലൂർ തടത്തിൽ മോഹനന്റെ മകൻ ശ്യാം കുമാറിനാണ് 33, കോവിഡ് പരിശോധനക്കിടെ തൊണ്ട മുറിഞ്ഞ് പരിക്കേറ്റത്.

കുടകിലേക്ക് യാത്ര ചെയ്യുന്നതിനായി കോവിഡില്ലെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാണ് ശ്യാംകുമാർ കഴിഞ്ഞ വെള്ളിയാഴ്ച പുതിയകോട്ടയിലെ  ലാബിൽ പരിശോധനക്കെത്തിയത്. ആദ്യം മൂക്കിൽ നിന്നും സ്രവമെടുത്ത ശേഷം പിന്നീട് തൊണ്ടയിൽ നിന്നും സ്രവമെടുക്കുന്ന സമയം ചെറിയ വേദന അനുഭവപ്പെട്ടുവെങ്കിലും കാര്യമാക്കിയില്ല. ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവായതിനാൽ ശനിയാഴ്ച കുടകിലേക്ക് പോയി അന്ന് വൈകീട്ട് പനിയും അസഹ്യമായ തൊണ്ട വേദനയും  അനുഭവപ്പെട്ടു.

തൊണ്ടയിൽ നിന്നും രക്തമൊഴുകിയതോടെ കാഞ്ഞങ്ങാട്ട് തിരിച്ചെത്തി ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോഴാണ് തൊണ്ടയിൽ കാര്യമായ മുറിവേറ്റിട്ടുള്ളതായി വ്യക്തമായത്. ഡോക്ടർ മൂന്ന് ദിവസത്തേക്ക് മരുന്ന് നൽകിയിട്ടുണ്ട്. മുറിവ് ഭേദമായില്ലെങ്കിൽ കൂടുതൽ ചികിൽസ വേണ്ടി വരുമെന്ന് ശ്യാംകുമാറിനെ ഡോക്ടർ അറിയിച്ചു. സംഭവത്തെക്കുറിച്ച്  ലാബിനെ അറിയിച്ച പ്പോൾ ഇവർ കൈമലർത്തുകയായിരുന്നു.

LatestDaily

Read Previous

ചുള്ളിക്കര ജമാഅത്ത് മുൻഭാരവാഹികൾക്ക് എതിരെ സാമ്പത്തികാരോപണം

Read Next

അമ്മയും കുഞ്ഞും ആശുപത്രി വൈദ്യുതീകരണം രണ്ടാഴ്ചക്കകം