എൻസിപി ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി രവി കുളങ്ങര ജില്ലാ പ്രസിഡണ്ടായേക്കും

കാസർകോട്:  ജില്ലയിൽ എൻ.സി.പി നേതൃത്വത്തിൽ അഴിച്ചു പണിക്ക് സാധ്യത പാർട്ടി പ്രവർത്തനം ശക്തമാക്കാൻ നേതൃതലത്തിൽ തന്നെ അഴിച്ചു പണി നടത്താനാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ   നീക്കം. നിലവിൽ പാർട്ടി ജില്ലാ പ്രസിഡന്റായ കാഞ്ഞങ്ങാട്ടെ സി.വി ദാമോദരന് സംസ്ഥാന പദവി നൽകി പകരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താനാണ്  സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.  അടുത്തിടെ പാർട്ടിയിലെത്തിയ പ്രവാസി കോൺഗ്രസ് ജില്ലാ ട്രഷറർ ആയിരുന്ന ചെറുവത്തൂരിലെ രവികുളങ്ങരയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. 

കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ രവികുളങ്ങരയെ കണ്ണൂരിൽ വിളിപ്പിച്ചിരുന്നു. ജില്ലയിലെ പാർട്ടി പ്രവർത്തകർക്കും ഒരു വിഭാഗം നേതാക്കൾക്കും പാർട്ടിയെ നയിക്കാൻ പുതിയ സാരഥി വേണമെന്ന ആഗ്രഹമാണുള്ളത്.  ഇക്കാര്യം പലരും സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയെ അറിയിച്ചിട്ടുണ്ട്. രവി കുളങ്ങര പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ അത് പാർട്ടിക്ക് ഏറെ ഗുണകരമാവുമെന്നാണ് പ്രവർത്തകരുടെ  വിലയിരുത്തൽ.

LatestDaily

Read Previous

സിപിഎം ജില്ലാ സമ്മേളനം മടിക്കൈയിൽ

Read Next

പുഞ്ചാവി വാക്സിൻ കേന്ദ്രത്തിൽ സംഘർഷം; നഗരസഭ കൗൺസിലറെ വളഞ്ഞ് സ്ത്രീകൾ