ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വിദ്യാർത്ഥിനിയെ കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച ബിരുദ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കം തായന്നൂർ സ്വദേശി മിഥുനെയാണ് 21, വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെൺകുട്ടിയും യുവാവും ബിരുദ വിദ്യാർത്ഥികളാണ്. ഇരുപത്തിയൊന്നുകാരിയായ പെൺകുട്ടിയുമായി മിഥുൻ സോഷ്യൽ മീഡിയ വഴി പരിചയത്തിലാവുകയും കഴിഞ്ഞ മാർച്ചിൽ പെൺകുട്ടിയെ കാഞ്ഞങ്ങാട്ടേയ്ക്ക് കൂട്ടിക്കൊണ്ട് വന്ന മിഥുൻ ഹോട്ടൽ മുറിയിൽ പീഡിപ്പിക്കുകയായിരുന്നു.
വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ശേഷം ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മിഥുന്റെ ഭീഷണി രൂക്ഷമായതോടെ പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ ഓൺലൈൻ വഴി മുറി മുൻകൂട്ടി ബുക്ക് ചെയ്താണ് യുവാവ്, പെൺകുട്ടിയെ ഹോട്ടൽമുറിയിലെത്തിച്ചത്.നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടാതിരിക്കാൻ വീണ്ടും വഴങ്ങണമെന്ന് മിഥുൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ പ്രതിയെ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.