ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പെരിയ: ഉത്രാടനാളിൽ കല്ല്യോട്ടെ വ്യാപാരി വത്സരാജിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കുകയും, ആക്രമം തടയാനെത്തിയ പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബേക്കൽ പോലീസ് രണ്ട് കേസ്സുകൾ റജിസ്റ്റർ ചെയ്തു. വത്സരാജിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതിന് 5 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയും, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടഞ്ഞതിന് 13 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയുമാണ് ബേക്കൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.
വത്സരാജിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസ്സിൽ കാഞ്ഞിരടുക്കത്തെ കോൺഗ്രസ്സ് പ്രവർത്തകൻ മാട്ട അനീഷിനെ 38, പോലീസ് അറസ്റ്റ് ചെയ്തു.വത്സരാജിനെ തടഞ്ഞു നിർത്തി വധ ഭീഷണി മുഴക്കിയ കേസ്സിലെ ഒന്നാം പ്രതിയാണ് മാട്ട അനീഷ്. കല്ല്യോട്ട് വ്യാപാരി വത്സരാജിനെതിരെ നടന്ന ആക്രമത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പെരിയയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ സമരം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി. കൃഷ്ണൻ അധ്യക്ഷനായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രൻ, അഡ്വ: സി. എച്ച്. കുഞ്ഞമ്പു എംഎൽഏ, ജില്ലാക്കമ്മിറ്റിയംഗം കെ. കുഞ്ഞിരാമൻ, ഏരിയാസിക്രട്ടറി കെ. രാജ്മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വത്സരാജിനെ ആക്രമിക്കുകയും, ക്രമസമാധാനപാലനത്തിനെത്തിയ പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്ത കാഞ്ഞിരടുക്കത്തെ മാട്ട അനീഷിനെ കോടതി റിമാന്റ് ചെയ്തു. കേസ്സിലെ മറ്റു പ്രതികൾ ഒളിവിലാണ്.