ഏടിഎം കവർച്ച: പ്രതി കസ്റ്റഡിയിൽ

രാജപുരം: ഒടയംചാലിൽ ഇന്ത്യൻ ഒാവർസീഡ് ബാങ്ക് ശാഖയുടെ ഏടിഎം കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ. ഒടയംചാൽ മെക്കോടോം കോളനിയിലെ 22 കാരനാണ് ഏടിഎം കവർച്ചാക്കേസ്സിൽ പോലീസിന്റെ വലയിലായത്. അമ്പലത്തറ എസ്ഐ, മധു മടിക്കൈയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

സ്ക്കൂട്ടറിലെത്തിയാണ് ഒടയംചാൽ പെട്രോൾ പമ്പിന് സമീപത്തുള്ള ഏടിഎം സെന്ററിൽ പ്രതി കവർച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.22– ന് പ്രതി കവർച്ച നടത്തുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഒടയംചാലിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. ഇന്ന് വൈകീട്ടോടെ അറസ്റ്റുണ്ടാകും.

LatestDaily

Read Previous

യുവാവ് ട്രെയിൻ തട്ടി മരിച്ചു

Read Next

യുവതിയെ കുത്തി കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയത് 17 വർഷത്തെ ജയിൽ വാസത്തിനിടയിൽ