നഗരത്തിലെ ട്രാഫിക്ക് കുരുക്കിന് അറുതിയില്ല

കാഞ്ഞങ്ങാട്: വിവിധ ഘട്ടങ്ങളിലുള്ള ലോക്ഡൗണിന് ശേഷം നഗരം സജീവമായതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. കാഞ്ഞങ്ങാട് നഗരത്തിൽ മുമ്പത്തേക്കാൾ രൂക്ഷമായിരിക്കുകയാണ് ഗതാഗതകുരുക്ക്. വാഹനസർവ്വീസ് സുഗമമാക്കാൻ തയ്യാറാക്കിയ സർവ്വീസ് റോഡുകൾ പൂർണ്ണമായി കയ്യേറിയ നിലയിലാണ്.

ടിബി റോഡ് ജംഗ്ഷൻ, ബസ്്സ്റ്റാന്റ് മുൻവശം, കോട്ടച്ചേരി ട്രാഫിക്ക് സർക്കിൾ, പഴയ കൈലാസ് തിയേറ്റർ, പുതിയകോട്ട ഭാഗങ്ങളിൽ ഗതാഗതകുരുക്ക് നിത്യ സംഭവമായി. ഓണത്തിരക്ക് കൂടിയായതോടെ വാഹന ഗതാഗതം സ്തംഭിച്ചു. ആത്യാസന്ന നിലയിലായ രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഗതാഗതകുരുക്കിൽപ്പെട്ട് കിടക്കുന്നത് പതിവ് കാഴ്ചയാണ്.

നഗരം ഗതാഗതകുരുക്കിൽ വീർപ്പ് മുട്ടുമ്പോൾ കാഞ്ഞങ്ങാട് നഗരസഭാധികൃതർ കുരുക്ക് കണ്ടില്ലെന്ന ഭാവത്തിലാണ്. ഡ്യൂട്ടിയിലുള്ള ഏതാനും ഹോംഗാർഡുകൾ ഗതാഗതകുരുക്കിൽ നട്ടം തിരിയുന്നത് കാഴ്ചയാണ്. കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതകുരുക്കഴിക്കേണ്ട ചുമതല മൂന്ന് ഹോംഗാർഡുകളുടെ മേൽ ചാരി നോക്കിയിരിക്കുകയാണ് ബന്ധപ്പെട്ടവർ.

LatestDaily

Read Previous

തെരുവു വിളക്ക് കത്താത്തതിന് കൗൺസിലറെ ചീത്ത വിളിച്ച യുവാവിനെതിരെ കേസ്സ്

Read Next

കാഞ്ഞങ്ങാട്ട് ഹണിട്രാപ്പ് എറണാകുളം വ്യവസായിയെ കുടുക്കി ട്രാപ്പ്സുന്ദരി സാജിദ മുങ്ങി