ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലോകം തന്നെ ഉറ്റു നോക്കിയ 150 കോടി രൂപയുടെ നിക്ഷേപ ത്തട്ടിപ്പ് കേസിൽ രണ്ടാം പ്രതി എം. സി. ഖമറുദ്ദീൻ എം.എൽഏ ക്രൈംബ്രാഞ്ചിനു മുന്നിൽ പച്ചക്കള്ളം നിരത്തി. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിൽ കഴിഞ്ഞ ദിവസം ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയരക്ടർ ടി.കെ. പൂക്കോയയേയും , എം.സി ഖമറുദ്ദീനേയും അടുത്തടുത്ത് ഇരുത്തി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ ഫാഷൻ ഗോൾഡിന്റെ പണം ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റിൽ മുടക്കിയിട്ടുണ്ടെന്ന് ടി.കെ. പൂക്കോയ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
ഫാഷൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം ബംഗളൂരു ഭൂമിയിൽ മുടക്കിയ കാര്യം തനിക്കറിയില്ലെന്നാണ് ഖമറുദ്ദീൻ ഇതേദിവസം ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഇത് പച്ചക്കള്ളമാണ്. ഫാഷൻ ഗോൾഡ് ജ്വല്ലറികൾ അടച്ചുപൂട്ടുന്നതിന് ഒരു വർഷം മുമ്പ് നിക്ഷേപകരിൽ നിന്ന് പിരിച്ച പണം ബംഗളൂരുവിൽ ഭൂമിയിൽ മുടക്കിയതിന്റെ തെളിവാണ് ഈ വാർത്തയൊടൊപ്പം കൊടുത്തിട്ടുള്ള സത്യം പറയുന്ന ചിത്രം.
പയ്യന്നൂർ ടൗണിൽ സംഘടിപ്പിച്ച വിപുലമായ പരിപാടിയിൽ ലാൻഡ് ഫൈൻഡൻ ബംഗളൂരു ഗ്രൂപ്പിന്റെയും ഫാഷൻ ഗോൾഡിന്റെയും നൂതന സംരംഭമായ ഫാഷൻ റിയൽ എസ്റ്റേറ്റിന്റെ ഒഫീഷ്യൽ ലോഗോ പ്രകാശനം ചെയ്തത് പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വലാണ്. നഗരസഭാ ചെയർമാനിൽ നിന്ന് ഈ ഒഫീഷ്യൽ ലോഗോ ഏറ്റുവാങ്ങിയത്. ഫാഷൻ ഗോൾഡ് ചെയർമാൻ എം. സി. ഖമറുദ്ദീനാണ്. ടി.കെ. പൂക്കോയ, ഫാഷൻ ഗോൾഡ് ജനറൽ മാനേജർ സൈനുൽആബിദീൻ, ഡയരക്ടർമാരായ ചന്തേരയിലെ ഏ.ജി. മുഹമ്മദ്്കു്ഞി, ഹാരിസ് അബ്ദുൾഖാദർ, പൂക്കോയയുടെ മകൻ ഇഷാം, സൈദ് അഷ്റഫ് ഐദീദ് തങ്ങളടക്കമുള്ളവർ സംബന്ധിച്ച ലോഗോ പ്രകാശനച്ചടങ്ങ് തന്നെയാണ് ബംഗളൂരുവിൽ ഫാഷൻഗോൾഡിന്റെ നിക്ഷേപം റിയൽ എസ്റ്റേറ്റിൽ മുടക്കിയതിനുള്ള തെളിവ്.
സംസാരിക്കുന്ന തെളിവുകളും ചിത്രങ്ങളും ഉള്ളപ്പോഴാണ്, ബംഗളൂരു ഭൂമിയിൽ ഫാഷൻ ഗോൾഡ് പണം മുടക്കിയ കാര്യം തനിക്കറിയില്ലെന്ന് ചെയർമാൻ എം. സി. ഖമറുദ്ദീൻ ക്രൈംബ്രാഞ്ചിന് മുന്നിൽ കള്ള മൊഴി നൽകിയത്. ടി.കെ. പൂക്കോയ രംഗത്ത് വന്നതോടെ ഖമറുദ്ദീന്റെ മൊഴികൾ പലതും കള്ളമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഉറപ്പാക്കിക്കഴിഞ്ഞു. സത്യവിരുദ്ധമായ മൊഴികൾ നൽകി ക്രൈംബ്രാഞ്ചിനെ തെറ്റിദ്ധരിപ്പിച്ചു എന്നതിന് ഖമറുദ്ദീന്റെ പേരിൽ പുതിയൊരു കേസു കൂടി രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.