കാണാതായ ബൈക്ക് തേടി ക്രൈം ബ്രാഞ്ച് കാഞ്ഞങ്ങാട്ടെത്തി, സിബിഐക്ക് കൈമാറും

കാഞ്ഞങ്ങാട്: ബേക്കൽ സ്റ്റേഷനിൽ നിന്നും കാണാതായ പെരിയ ഇരട്ടക്കൊലക്കേസ്സിലെ എട്ടാം പ്രതി വെളുത്തോളിയിലെ സുബീഷിന്റെ മോട്ടോർ ബൈക്ക് തേടി ക്രൈം ബ്രോഞ്ച് സംഘം കാഞ്ഞങ്ങാട്ടെത്തി. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ വളപ്പിൽ കണ്ടെത്തിയ ഹോണ്ട ഷൈൻ മോട്ടോർ ബൈക്ക് ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം ഹൊസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ പരിശോധിച്ചു.

പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ഇന്ന് ബന്തവസ്സിലെടുക്കുന്ന മോട്ടോർ ബൈക്ക് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ, പെരിയ ഇരട്ടക്കൊലക്കേസ്സന്വേഷിക്കുന്ന സിബിഐക്ക് കൈമാറും. പെരിയ ഇരട്ടക്കൊലക്കേസ്സിൽ കുറ്റപത്രത്തിലുൾപ്പെട്ട 12 വാഹനങ്ങളിൽ 11 വാഹനങ്ങളും, മറ്റ്  65 തൊണ്ടി സാധനങ്ങളും ക്രൈം ബ്രാഞ്ച് നേ-രത്തെ സിബിഐക്ക് കൈമാറിയിരുന്നു. ഒരു വാഹനം കാണാതായതിനെത്തുടർന്ന് വിവാദമുയർന്നിരുന്നു. ബേക്കൽ സ്റ്റേഷനിൽ നിന്നും ബൈക്ക് കാണാതായ വിവരം പുറത്ത് വന്ന് ദിവസങ്ങൾക്ക് ശേഷമാണ് എട്ടാംപ്രതിയുടെ ബൈക്ക് ഹൊസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ കണ്ടെത്തിയത്.

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ കോംപൗണ്ടിൽ ബൈക്ക് സൂക്ഷിച്ച കാര്യം ക്രൈം ബ്രാഞ്ച് സംഘത്തിന് മറന്നതാണ് പൊല്ലാപ്പിന് കാരണമായതെന്നാണ് പോലീസ് നൽകുന്ന സൂചന. ബൈക്ക് കണ്ടെത്തിയ സാഹചര്യത്തിൽ വകുപ്പ് തലത്തിൽ മറ്റ് നടപടികളുണ്ടാകാൻ സാധ്യതയില്ല.

LatestDaily

Read Previous

എംപിയുടെ പരാതിയിൽ ജാമ്യമില്ലാകേസ്സ് കോൺഗ്രസ്സിൽ പൊട്ടിത്തെറി

Read Next

ഗൾഫിലേക്ക് കടന്ന ഫാഷൻ ഗോൾഡ് മുൻ ഡയറക്ടർ തിരിച്ചെത്തി