മുഈനലി തങ്ങളുടെ വിമർശനം: ലീഗ്​ നേതൃത്വം പ്രതിസന്ധിയിൽ

കോ​ഴി​ക്കോ​ട്​: മു​സ്​​ലിം ലീ​ഗ്​ അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​നും യൂ​ത്ത്​​ലീ​ഗ്​ ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ മു​ഈ​ന​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ലീ​ഗ്​ ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ൽ നേ​തൃ​ത്വം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ലീ​ഗി​ലെ സ​ർ​വ്വ പ്ര​ശ്​​ന​ങ്ങ​ളും പാ​ണ​ക്കാ​ട്​ കു​ടും​ബ​ത്തി​​‍െൻറ ത​ണ​ലി​ൽ പ​രി​ഹ​രി​ക്കാ​റാ​ണ്​ പ​തി​വ്.

എ​ന്നാ​ൽ, ത​ങ്ങ​ൾ​കു​ടും​ബ​ത്തി​ലെ അം​ഗം​ത​ന്നെ ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്​ ഗു​രു​ത​ര പ്ര​ശ്​​ന​മാ​ണ്​ പാ​ർ​ട്ടി​യി​ൽ​ സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ്​​നം ച​ർ​ച്ച​ചെ​യ്യാ​ൻ ശ​നി​യാ​ഴ്​​ച മ​ല​പ്പു​റ​ത്ത്​ നേ​തൃ​യോ​ഗം ചേ​രാ​നി​രി​ക്കെ, മു​ഈ​ന​ലി​ക്കെ​തി​രെ എ​ന്ത്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന വി​ഷ​യ​ത്തി​ൽ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത​യു​ണ്ട്. അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ യൂ​ത്ത്​​ലീ​ഗ്​ ഭാ​ര​വാ​ഹി സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി​നി​ർ​ത്താ​നാ​ണ്​ ആ​ലോ​ച​ന. ഇ​തി​ന്​ ലീ​ഗ്​ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ​ലി ത​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി ഇ​ട​പെ​ടു​ന്ന​ത്. ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ അ​ത്​ പാ​ണ​ക്കാ​ട്​ കു​ടും​ബ​ത്തി​ല​ട​ക്കം അ​നു​ര​ണ​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നേ​തൃ​ത്വ​ത്തി​നു​ണ്ട്. മു​സ്​​ലിം ലീ​ഗ്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​യ​റി മു​ഈ​ന​ലി ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തെ​റി​വി​ളി​ക്കു​ക​യും ചെ​യ്​​ത പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ റാ​ഫി പു​തി​യ ക​ട​വി​നെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കും.  ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​നെ ലീ​ഗ്​ ആ​സ്​​ഥാ​ന​ത്ത്​ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടും നേ​തൃ​ത്വം പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​ണ്ട്. മു​ഈ​ന​ലി​യു​ടെ വാ​ദം ത​ള്ളി നേ​ര​ത്തേ ജ​ന. സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്​​ച ന​ട​ന്ന വാ​ർ​ത്ത​ാസ​മ്മേ​ള​ന​വും തു​ട​ർ സം​ഭ​വ​ങ്ങ​ളും പാ​ർ​ട്ടി​യി​ലെ ഇ​രു വി​ഭാ​ഗ​ത്തി​‍െൻറ​യും ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ച​ന്ദ്രി​ക​യു​ടെ കാ​ര്യ​ങ്ങ​ൾ പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ പാ​ർ​ട്ടി​യു​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രോ പ​റ​യേ​ണ്ട​താ​ണെ​ന്നും ​ അ​ഭി​ഭാ​ഷ​ക​നാ​യ മു​ഹ​മ്മ​ദ്​ ഷാ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്​ അ​നു​ചി​ത​മാ​ണെ​ന്നു​മാ​ണ്​ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ വാ​ദം.

കു​ഞ്ഞാ​ലി​ക്കു​ട്ടി ഒ​ഴി​കെ ച​ന്ദ്രി​ക ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ ഇൗ ​വാ​ർ​ത്ത​സ​മ്മേ​ള​നം അ​റി​ഞ്ഞി​രു​ന്നി​ല്ല​. മു​ഹ​മ്മ​ദ്​​ഷാ​യും മു​ഈ​ന​ലി​യും ഒ​രു​മി​ച്ചാ​ണ്​ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ലേ​ക്ക്​ വ​ന്ന​ത്. മു​ഈ​ന​ലി​യെ മു​ഹ​മ്മ​ദ്​ ഷാ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ച​ന്ദ്രി​ക യൂ​നി​റ്റ്​ ചെ​യ​ർ​മാ​നും ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യ ഉ​മ്മ​ർ പാ​ണ്ടി​ക​​ശാ​ല​യെ​യാ​ണ്​ ഷാ​ക്കൊ​പ്പം പ​​ങ്കെ​ടു​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ്​ വി​വ​രം. ഇ​ത​റി​ഞ്ഞ്​ മ​റു​വി​ഭാ​ഗം ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ മു​ഈ​ന​ലി ത​ങ്ങ​ളെ പ​ ​ങ്കെ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​ഹ​മ്മ​ദ്​ ഷാ​യു​ടെ വാ​ദ​ങ്ങ​ളെ പൊ​ളി​ച്ച​ടു​ക്കും വി​ധം സാ​മ്പ​ത്തി​ക പ്ര​ശ്​​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം മു​ഴു​വ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ത​ല​യി​ലി​ട്ട്​ മു​ഈ​ന​ലി ‘ദൗ​ത്യം’ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്​​തു. ച​ന്ദ്രി​ക​യു​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഹൈ​ദ​ര​ലി ത​ങ്ങ​ൾ, ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി മു​ഈ​ന​ലി വ്യ​ക്​​ത​മാ​ക്കി. ഇ​തി​‍െൻറ അ​ടി​സ്​ ഥാ​ന​ത്തി​ലാ​ണ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​തെ​ന്നാ​ണ്​ മു​ഈ​ന​ലി​യും കു​ഞ്ഞാ​ലി​ക്കു​ട്ടി വി​രു​ദ്ധ വി​ഭാ​ഗ​വും ന്യാ​യീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്​ തെ​ളി​വാ​യി മു​ഈ​ന​ലി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ ക​ത്തും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​തി​നി​ടെ, മു​ഈ​ന​ലി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ്​ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ക്ഷം നേ​ര​ത്തേ​ത​ന്നെ നി​ര​വ​ധി കേ​സു​ക​ളി​ലക​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​നെ പ​റ​ഞ്ഞു​വി​ട്ട​തെ​ന്ന്​ മ​റു​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു.

LatestDaily

Read Previous

സ്വർണ്ണക്കള്ളക്കടത്ത്; പരാതിക്കാരന്റെയും പ്രതികളുടെയും വീടുകളിൽ റെയ്ഡ്

Read Next

മലയാളികൾ കർണ്ണാടകയിൽ രോഗം പരത്തുന്നതായി വ്യാജ പ്രചാരണം