മഞ്ചേശ്വരത്ത് വൻ കുഴൽപ്പണവേട്ട കാൽ കോടിയിലധികം രൂപ പിടിച്ചെടുത്തു

മഞ്ചേശ്വരം: കാറിൽ കുഴൽപ്പണം കടത്തുകയായിരുന്ന യുവാവ് പോലീസ് പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരും സംഘവും നടത്തിയ തെരച്ചിലിലാണ് കുഴൽപ്പണം പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി പി. ബി. രാജീവന്റെ  നിർദ്ദേശത്തെത്തുടർന്ന് കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ  എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് തലപ്പാടിയിൽ കാറിൽ കടത്തുകയായിരുന്ന 27. 46 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. കുഴൽപ്പണം കടത്താനുപയോഗിച്ച കെ.എൽ. 14.ഏ.ഏ.151 റജിസ്ട്രേഷൻ നമ്പറിലുള്ള ക്രെറ്റ കാറും പോലീസ് പിടിച്ചെടുത്തു. കുമ്പഡാജെ കരുവന്തടുക്ക ഹൗസിലെ ഇബ്രാഹിമിന്റെ മകൻ ഷിഹാബുദ്ദീനെയാണ് 28, മഞ്ചേശ്വരം പോലീസ് കുഴൽപ്പണവുമായി പിടികൂടിയത്. പോലീസിന് സംശയം തോന്നാതിരിക്കാൻ യുവാവ് വാഹനത്തിൽ ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു.

സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസ്സെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിച്ചെടുത്ത പണം കോടതിക്ക് കൈമാറും.

LatestDaily

Read Previous

പോലീസ് ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വസ്ത്രാലയ ജീവനക്കാരൻ റിമാന്റിൽ

Read Next

ഭർതൃമതി വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ