ടവർ നിർമ്മാണത്തിനെതിരെ സംഘടിച്ച് നാട്ടുകാർ, കൊളവയൽ കാറ്റാടിയിൽ സംഘർഷം

കാഞ്ഞങ്ങാട്: ജിയോ ടവർ നിർമ്മാണത്തിനെതിരെ നാട്ടുകാർ സംഘടിച്ചതിനെ തുടർന്ന് അജാനൂർ കൊളവയൽ കാറ്റാടിയിൽ സംഘർഷം. ഇഖ്ബാൽ ജംഗ്ഷനിലുള്ള അബ്ദുൾ റഹ്മാന്റെ കാറ്റാടിയിലുള്ള സ്ഥലത്ത് ജിയോയുടെ ടവർ നിർമ്മിക്കാനുള്ള നീക്കമാണ് നാട്ടുകാർ എതിർത്തത്.

ഇന്ന് രാവിലെ ടവർ നിർമ്മാണത്തിനെത്തിയ ജീവനക്കാരെ നാട്ടുകാരും ബിജെപി നേതൃത്വത്തിലുള്ള പ്രവർത്തകരും തടഞ്ഞു. സംഘർഷമായതോടെ കാറ്റാടിയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. സിപിഎം കുടുംബങ്ങൾ താമസിക്കുന്ന വീടിന് സമീപം നിശ്ചിത പരിധി അകലം പാലിക്കാതെ ടവർ നിർമ്മിക്കുന്നതിനെതിരെ സിപിഎം എതിർപ്പ്  പ്രകടിപ്പിച്ചിരുന്നു. സിപിഎം നേതൃത്വം ടവർ നിർമ്മാണത്തിനെതിരെ പ്രത്യക്ഷത്തിലുള്ള സമരത്തിൽ നിന്നും പിൻമാറിയെങ്കിലും, സിപിഎം അണികളിപ്പോഴും ടവർ നിർമ്മാണത്തിനെതിരാണ്.

സിപിഎം നേതൃത്വം പിൻമാറിയതിന് പിന്നാലെ ടവർ പ്രശ്നമുയർത്തി ഇന്ന്  ബിജെപി നേതൃത്വമാണ് കാറ്റാടിയിൽ സമര രംഗത്തിറങ്ങിയത്. മുസ്ലീം ലീഗ് നേതൃത്വം ടവർ നിർമ്മാണത്തിനെതിരാണെങ്കിലും, പ്രത്യക്ഷ സമരത്തിൽ പങ്കെടുത്തിട്ടില്ല. ബിജെപി നേതാക്കളും പ്രവർത്തകരും ടവർ നിർമ്മാണത്തിൽ എതിർപ്പുള്ള സിപിഎം കുടുംബങ്ങളും ഇന്നത്തെ സമരത്തിൽ മുൻപന്തിയിലുണ്ട്. സ്ത്രീകളടക്കം നൂറോളം പേർ സമരത്തിൽ പങ്കെടുത്തു.

LatestDaily

Read Previous

നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം മൂന്നര മാസം ഷെഫീഖിനെ തിരഞ്ഞു

Read Next

മുയിനലി തങ്ങളുടെ വെളിപ്പെടുത്തൽ ലീഗിൽ പ്രതിസന്ധി രൂക്ഷം