ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു വർഷത്തിലധി മായി സ്ഥിരമായി വാർത്ത വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് മടിക്കൈ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അർഷ പി.ആർ റേഡിയോ വാർത്തകളുടെ ഗൃഹാതുരതയുണർത്തി സ്കൂൾ എസ് പി.സി വാട്സാപ്പ് ഗ്രൂപ്പിനകത്ത് വാർത്തകൾ വായിച്ചാണ് അർഷ പി.ആർ. നേട്ടം കൈവരിച്ചത്.
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി മടിക്കൈ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഗ്ലാൻസിയാണ് എസ് പി.സി വാട്സാപ്പ് ഗ്രൂപ്പിനകത്ത് എന്നും രാവിലെ പത്രത്തിലെ വാർത്തകൾ വായിച്ച് ഓരോ അംഗവും ഗ്രൂപ്പിനകത്ത് വോയ്സ് ഇടണമെന്ന ആശയം മുന്നോട്ട് വച്ചത്.
കോവിഡിന്റെ ഒന്നാം തരംഗത്തിലെ ആദ്യ ലോക്ക് ഡൗൺ സമയത്തായിരുന്നു ഈ ആശയം മുന്നോട്ട് വച്ചത്. ആദ്യം യൂണിറ്റിലെ എല്ലാം കുട്ടികളും മുന്നോട്ട് വന്നെങ്കിലും പതിയെ എല്ലാവരും പിൻമാറി. അർഷ പി ആർ തന്റെ വാർത്താ വായനയിൽ ഒരു വർഷം പിന്നിട്ടു കഴിഞ്ഞു.. സ്കൂളിലെ പ്രധാനാധ്യാപകൻ രാമചന്ദ്രൻ , ക്ലാസ് ടീച്ചർമാർ ,വിദ്യാർത്ഥികൾ , പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരും ഗ്രൂപ്പ് അംഗങ്ങളും വലിയ പ്രോത്സാഹനമാണ് അർഷ യുടെ വാർത്താവായനയ്ക്ക് നൽകുന്നത്.
പത്താംതരത്തിലെ തിരക്കുപിടിച്ച പഠനത്തിനിടയിലും അർഷ എന്നും മുടങ്ങാതെ രാവിലെ 8 മണിക്ക് മുമ്പായി മലയാള ദിനപത്രങ്ങളിലെ പ്രധാന വാർത്തകൾ വായിച്ച് സ്ക്കൂൾ ഗ്രൂപ്പിനകത്ത് പോസറ്റ് ചെയ്യും.